ദലിത് അവകാശ സംരക്ഷണ നിയമം ദുര്‍ബലപ്പെടുത്തിയാല്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകും: പി. രാമഭദ്രന്‍
കൊല്ലം: ദലിതരോടുള്ള അവകാശങ്ങള്‍ക്കും സാമൂഹ്യ സുരക്ഷിതത്വത്തിനും ജനിച്ച മണ്ണില്‍ ജീവിക്കുന്നതിനുമുള്ള നിയമങ്ങള്‍ കോടതി ഇടപെട്ട് ദുര്‍ബലപ്പെടുത്തിയാല്‍ ദലിതര്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പറഞ്ഞു. പട്ടിക വിഭാഗങ്ങളും ഭരണഘടനാ പരിരക്ഷയും എന്ന വിഷയത്തില്‍ കെ.ഡി.എഫ് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുണ്ടായിരുന്ന നിയമങ്ങള്‍കൊണ്ട് ദലിതര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്റിന് ബോധ്യമായതുകൊണ്ടാണ് 1989ല്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പ്രത്യേകം നിയമനിര്‍മാണം നടത്തിയത്.
ശക്തമായ ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് സുപ്രിം കോടതി ഇതിന്റെ പല്ലും നഖവും നീക്കി ഇപ്പോള്‍ കടലാസ് പുലിയാക്കിയിരിക്കുകയാണ്. പ്രഥമ ദൃഷ്ട്യാ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാമെന്ന് ഉത്തരവിട്ട കോടതി തന്നെയാണ് ഇപ്പോള്‍ സമഗ്രമായ അന്വേഷണത്തിന് ശേഷം കേസെടുത്താല്‍ മതിയെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരേ റിവ്യു ഹരജി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ നാളിതുവരെ റിവ്യു ഹര്‍ജിയിലൂടെ ഒരു ഉത്തരവും തിരുത്തിയിട്ടില്ല. പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ആശങ്കാ ജനകമാണെന്നും രാമഭദ്രന്‍ പറഞ്ഞു.കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ രാധ അധ്യക്ഷയായി. ബി.എസ്.പി മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്. പ്രഹ്‌ളാദന്‍, സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. റഹീംകുട്ടി, എസ്.പി മഞ്ജു, ഡോ. കെ. ബാബു, ശൂരനാട് അജി, അയണിവിള ശശി, ആര്‍. വാസുദേവന്‍, കാവുവിള ബാബുരാജന്‍, ടി.ആര്‍ വിനോയ്, എസ്. ശ്രീകുമാര്‍, കെ. കൃഷ്ണന്‍, കെ. ശശി, ബി. രാധാകൃഷ്ണന്‍, സി. മല്ലിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."