കേന്ദ്ര സര്‍ക്കാരിനെതിരേ ധനകാര്യ മന്ത്രിമാരുടെ യോഗം 10ന്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ ഒത്തുചേരലിന് അരങ്ങൊരുങ്ങി. 15-ാം ധനകാര്യ കമ്മിഷനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒരുമിപ്പിക്കാനുള്ള കേരള ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക് നടത്തുന്ന നീക്കത്തിന് ചില സംസ്ഥാനങ്ങള്‍ പിന്തുണ അറിയിച്ചു.
ഈ മാസം 10ന് തിരുവനന്തപുരത്താണ് ധനമന്ത്രിമാരുടെ യോഗം. ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങള്‍ കേരളം വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ പങ്കെടുക്കുമെന്ന അറിയിപ്പും നല്‍കി.
15-ാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിലെ ആശങ്കകളെ കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. 2011ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനുള്ള നീക്കത്തെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനമായും എതിര്‍ക്കുന്നത്. 1976 മുതല്‍ 1971ലെ സെന്‍സസ് വിവരങ്ങളാണ് ധനകാര്യ കമ്മിഷനുകള്‍ അടിസ്ഥാനമാക്കിയിരുന്നത്.
ഇതു പൊതുവില്‍ സ്വീകാര്യവും തര്‍ക്കരഹിതവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയും കൂടാതെയാണ് 15-ാം ധനകാര്യ കമ്മിഷന്‍ 2011ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കാന്‍ തീരുമാനിച്ചത്. ഇതാകട്ടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്ര വരുമാനം കുറയ്ക്കും. ഈ പശ്ചാത്തലത്തിലാണ് മന്ത്രി തോമസ് ഐസക് ധനമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മുന്‍കൈയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."