വടകരയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം; പൊലിസ് പറയുന്നത് കളവെന്ന് പരാതിക്കാര്‍
വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്നലെ റൂറല്‍ എസ്.പി നടത്തിയ പ്രതികരണം തെറ്റെന്ന് പരാതിക്കാര്‍. ഇന്നലെ സ്റ്റുഡിയോ ഉടമകളെ അറസ്റ്റ്് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇവരില്‍നിന്നു പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ആറു ഫോട്ടോകള്‍ മാത്രമെ മോര്‍ഫ് ചെയ്തിട്ടുള്ളൂ എന്നാണ് എസ്.പി പറഞ്ഞത്.
എന്നാല്‍ വൈക്കിലശ്ശേരി ഭാഗത്തുതന്നെ അറിയാവുന്ന സ്ത്രീകളുടെ ഇരുപതോളം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടതായി പരാതിക്കാര്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്‌ക് പൊലിസ് സാന്നിധ്യത്തില്‍ തന്നെയാണ് സര്‍വകക്ഷി സംഘം പരിശോധിച്ചത്. നാട്ടിലെ അറിയാവുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികള്‍ ജോലി ചെയ്ത മറ്റു സ്ഥലങ്ങളിലെ വിവാഹങ്ങളില്‍ നിന്നു പല പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എസ്.പി ആറു ഫോട്ടോകള്‍ മാത്രമാണ് മോര്‍ഫ് ചെയ്തതെന്ന് പറഞ്ഞത് ദുരുദ്ദേശ്യപരമാണെന്ന് പരാതിക്കാര്‍ പറഞ്ഞു. ഇത് കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പെട്ട ശേഷം ചില സി.പി.എം നേതാക്കള്‍ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പൊലിസ് സംഘത്തിനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന വിമര്‍ശനവും പരാതിക്കാര്‍ ഉന്നയിക്കുന്നു.
സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്താനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ഏതറ്റംവരെയും പോകുമെന്നും പരാതിക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."