HOME
DETAILS

മിച്ചഭൂമി കുംഭകോണം: പ്രതിഷേധം പുകയുന്നു

  
backup
April 03 2018 | 03:04 AM

%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%81%e0%b4%82%e0%b4%ad%e0%b4%95%e0%b5%8b%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

ഡെപ്യൂട്ടി കലക്ടറെടുത്ത മുഴുവന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കണം


കല്‍പ്പറ്റ: ജില്ലയിലെ ഭൂമി കുംഭകോണം അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.
റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ഇടതു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും, ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെടുന്ന ലോബിയാണ് ഇതിന് പിന്നില്‍ ഉള്ളതെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡെപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്‍ തീരുമാനം എടുത്ത മുഴുവന്‍ ഫയലുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇതിന് മുന്‍പും ഇത്തരം അഴിമതി നടത്തിയിട്ടുണ്ടോ എന്നറിയാന്‍ കഴിയു. അഴിമതിക്ക് എതിരേ സംസാരിക്കുന്ന കാനം രാജേന്ദ്രന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമി കുംഭകോണ കേസില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ആര്‍.ഡി.ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും, ഉപരോധവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അറിയിച്ചു

.
സമഗ്ര അന്വേഷണം നടത്തണം: വി.എം സുധീരന്‍


കല്‍പ്പറ്റ: ക്രിമിനല്‍ കേസെടുത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയതലത്തിലും ഉദേ്യാഗസ്ഥ തലത്തിലുമുള്ള സര്‍വ പങ്കാളികളെ കുറിച്ചും സമഗ്രമായി തന്നെ അന്വേഷിക്കണമെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ ഭൂമി, നിയമവിരുദ്ധമായും അനധികൃതമായും വന്‍കിടക്കാരുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി, മിച്ചഭൂമി ഉള്‍പ്പടെ വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ഭൂമി ഇതൊക്കെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അടങ്ങുന്ന ഒരു ധവളപത്രം എത്രയും വേഗത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ തയാറാകണം. ഇക്കാര്യത്തില്‍ തികഞ്ഞ നിഷ്‌ക്രിയതയും മൗനവും പാലിക്കുന്ന ഭരണാധികാരികളുടെ നിലപാട് അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ജില്ലയിലെ അനധികൃത ഭൂമിയിടപാടുകളില്‍ അന്വേഷണം വേണം: യൂത്ത് ലീഗ്


കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് മാഫിയക്ക് വേണ്ടി കോട്ടത്തറ വില്ലേജിലെ നാലര എക്കറയോളം സര്‍ക്കാരിന്റെ മിച്ചഭൂമി തരംമാറ്റി നല്‍കാനുള്ള ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും നടത്തിയ നിക്കം പ്രഥമദൃഷ്ട്യാ പുറത്ത് വന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും, എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് വയനാട് പ്രസിഡന്റ് കെ. ഹാരിസ്. ജന.സെക്രട്ടറി സി.കെ ഹാരിഫ് പ്രസതാവനയില്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ഇങ്ങനൊയൊരു കച്ചവടം കേട്ടുകേള്‍വിയില്ലാത്തതാണ്. സര്‍ക്കാരിന്റെ ഭൂമി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന ജില്ലാ കലക്ടറുടെ നടപടിയും അംഗികരിക്കാന്‍ കഴിയില്ല. നടപടിയുണ്ടായില്ലെങ്കില്‍ കലക്ടറേറ്റ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകനങ്ങളും നടത്തും.
വാര്‍ത്ത ഞെട്ടലുളവാക്കി


: ഡി.വൈ.എഫ്.ഐ


വയനാട്ടില്‍ മിച്ചഭൂമി ക്രമവിരുദ്ധമായി കൈക്കലാക്കാന്‍ റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് ഒരു മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതാണ്. വയനാട്ടില്‍ നടക്കുന്ന ഭൂമി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരുകള്‍ ഉയര്‍ന്നു വരുന്നത് ഖേദകരമാണ്. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൂടി അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഡെപ്യുട്ടി കലക്ടര്‍ക്കെതിരേ ഉടന്‍ നടപടി ഉണ്ടാവണം. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ഉള്‍പ്പെട്ടിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരേ അഴിമതിവിരുദ്ധ നിയമ പ്രകാരം കേസെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മിച്ചഭൂമി തട്ടിപ്പ് സമഗ്ര അന്വേഷണം വേണം: കെ.എസ്.യു


കല്‍പറ്റ: ദൃശ്യ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ മിച്ചഭൂമികള്‍ ഇടനില നിന്ന് ഭൂമാഫിയകള്‍ക്ക് പതിച്ച് കൊടുക്കുവാനുള്ള നീക്കത്തിനെതിരെ സമഗ്ര അന്വേഷണവും നടപടിയും വേണം എന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജഷീര്‍ പള്ളിവയല്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പാതി വഴിയില്‍ മടങ്ങേണ്ടി വന്ന മന്ത്രിയും സംഘവും ഭൂമാഫിയക്കായ് കേരളം മുഴുവന്‍ പതിച്ചു നല്‍കിയിരിക്കുന്നു. മിച്ചഭൂമി കുംഭകോണത്തിനെതിരേ ജില്ലയിലെ കെ.എസ്.യു സന്ധിയില്ലാ സമരങ്ങളിലേക്ക് കടക്കുകയാണെന്നും ജഷീര്‍ പള്ളിവയല്‍ അറിയിച്ചു. യോഗത്തില്‍ ഷമീര്‍ അബ്ദുള്ള, ഹര്‍ഷലാല്‍, സുബിന്‍ സംസാരിച്ചു.


കര്‍ശന നടപടി സ്വീകരിക്കണമെന്ന്


സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ഭൂമി കുംഭകോണം അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് കൈകാര്യം ചെയുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെടെ ലോബിയാണ് ഇതിന് പിന്നില്‍ ഉള്ളതെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡെപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്‍ തീരുമാനം എടുത്ത ഫയലുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇതിന് മുന്‍പും ഇത്തരം അഴിമതി നടത്തിയിട്ടുണ്ടോ എന്നറിയാന്‍ കഴിയൂവെന്നും യോഗം അഭിപ്രായപ്പെട്ടു. അഴിമതിക്ക് എതിരെ സംസാരിക്കുന്ന കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണെമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി.


ബി.ഡി.ജെ.എസ്
കലക്ടറേറ്റ് മാര്‍ച്ച് നാളെ


സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന മിച്ചഭൂമി പതിച്ചുനല്‍കല്‍, സര്‍ക്കാര്‍ അവിശ്യത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതിലോല മേഖലയില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മാണം, അനധികൃത ഖനം എന്നീ വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തുക, റവന്യൂ മന്ത്രി രാജി വെക്കുക എന്നി ആവശ്യമുന്നയിച്ച് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് ലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാപ്രസിഡന്റ് എന്‍.കെ ഷാജി അറിയിച്ചു.


മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണം: കെ.ജെ ദേവസ്യ


സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മിച്ചഭൂമി വില്‍പ്പന കേസില്‍ റവന്യൂ മന്ത്രി ആരോപണ വിധേയനായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ആവശ്യപ്പെട്ടു. 

 

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; നിയമനടപടികളുമായി മുന്നോട്ട് പോകും: 

വിജയന്‍ ചെറുകര


കല്‍പ്പറ്റ: ഏഷ്യാനെറ്റ് ന്യൂസില്‍ എന്നെ കുറിച്ചും ജില്ലാകമ്മിറ്റിയംഗം ഇ.ജെ ബാബുവിനെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടിലധികം ജില്ലയിലുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പൊതുജീവിതം ഒരു തുറന്ന പുസ്തകമാണ്. പൊതുപ്രവര്‍ത്തകനെന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലും ധാരാളം ആളുകളുമായി നിത്യേന ഇടപഴകാറുണ്ട്. 15 വര്‍ഷക്കാലം ജനപ്രതിനിധിയായി ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാളിതുവരെയായി യാതൊരുവിധ ആരോപണങ്ങളും ഉണ്ടായിട്ടില്ല. പാര്‍ട്ടി ജില്ലാസെക്രട്ടറിയായി മൂന്നാംതവണയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം പാര്‍ട്ടിക്കുള്ളിലും വ്യക്തിജീവിതത്തിലും എന്നും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഒരു സംഘമാളുകള്‍ ചില സഹായങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തുതരാമെന്നുമാണ് ഞാന്‍ പറഞ്ഞത്. വിനോദസഞ്ചാരമേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് അവര്‍ എന്നോട് സംസാരിച്ചത്. ജില്ലക്ക് ഗുണകരമാവുന്ന പദ്ധതി എന്ന് തോന്നിയതിനാലാണ് നിയമവിധേയമായ സഹായങ്ങള്‍ ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞത്. ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലം ആവശ്യപ്പെടുന്ന പൊതുപ്രവര്‍ത്തനശൈലിക്ക് ഉടമയല്ല ഞാന്‍. വേഷപ്രച്ഛന്നനായി വന്നത് ജില്ലയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്.

സി.ബി.ഐ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്


കല്‍പ്പറ്റ: റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറിയും, ജില്ലാകമ്മിറ്റിയംഗവും ഉള്‍പ്പെടുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ അറിവോടെ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ നേരിട്ട് പണം വാങ്ങി റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് വേണ്ടി മിച്ചഭൂമിയുടെ ഫയലുകളില്‍ കൃത്രിമം കാട്ടുന്നുവെന്നത് ഭരണകക്ഷിയുടെ അധികാരദുര്‍വിനിയോഗവും പണത്തോടുള്ള ആര്‍ത്തിയുമാണ് കാണുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. എം.ജി സുനില്‍കുമാര്‍, സുബൈര്‍ ഓണിവയല്‍, ബിനീഷ് എമിലി, നിധിന്‍ പുത്തൂര്‍വയല്‍, ആന്റണി സംസാരിച്ചു.
സമഗ്ര അന്വേഷണം നടത്തണം: പി.പി.എ കരീം
കല്‍പ്പറ്റ: കല്‍പ്പറ്റ കോട്ടത്തറ വില്ലേജിലെ നാലേക്കറോളം വരുന്ന മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ അനധികൃത ഇടപെല്‍ നടത്തുന്നുവെന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം സംഭവങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago