ജില്ലയില്‍ പണിമുടക്ക് പൂര്‍ണം: തൊഴിലാളി പ്രതിഷേധം ഇരമ്പി
കൊച്ചി: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ തൊഴിലാളി സംഘനടകള്‍ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസുകളും ഓട്ടോ -ടാക്‌സി വാഹനങ്ങള്‍ക്ക് പുറമേ കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കാളിയായതോടെ ഗതഗാതം രംഗം നിശ്ചലമായി. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. ട്രെയിന്‍ ഗതാഗതവും മെട്രോയും സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. പണിമുടക്ക് ദീര്‍ഘ ദൂരയാത്രക്കാരെ ഏറെ വലച്ചു. ട്രെയിനില്‍ എത്തിയവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ മാര്‍ഗമില്ലാതെ നില്‍ക്കേണ്ട അവസ്ഥയായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതോടെ വാണിജ്യനഗരം നിശ്ചലമായ അവസ്ഥയിലായി. എറണാകുളം ജില്ലയിലെ വ്യവസായ വാണിജ്യ വ്യാപാര മേഖലകളില്‍ പണിമുടക്ക് സമ്പൂര്‍ണമായിരുന്നു. നിയന്ത്രണമില്ലാതെ കുതിച്ചുയര്‍ന്ന പെട്രോള്‍-ഡീസല്‍ വിലയും പണിമുടക്കിന്റെ വിജയത്തിന് അടിസ്ഥാനമായിട്ടുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എഫ്.എ.സി.റ്റി, ഷിപ്പ്‌യാര്‍ഡ്, എച്ച്.ഓ.സി, റിഫൈനറി, എച്ച്.ഐ.എല്‍, ഐ.ആര്‍.ഇ, എച്ച്.എം.ടി തുടങ്ങിയ സ്ഥാപനങ്ങളിലും സംസ്ഥാന പൊതുമേഖലയിലുള്ള ടെല്‍ക്ക്, ടി.സി.സി, കാംകോ, ട്രാക്കോ കേബിള്‍, കെല്‍, എം.പി.ഐ, കെ.ബി.പി.എസ്, ഗവ.പ്രസ്സ്, സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, എന്നിവിടങ്ങളിലും പണിമുടക്ക് 100 ശതമാനം ആയിരുന്നു. വന്‍കിട സ്വകാര്യ വ്യവസായങ്ങളായ അപ്പോളോ ടയര്‍, ഹിന്‍ഡാല്‍കോ, എവിറ്റി, സിഎംആര്‍എല്‍, ഇന്‍ഡോ ജര്‍മ്മന്‍, എ.വി.ജെ കോണ്ടിമെന്റ്‌സ്, കാര്‍ബോറാണ്ടം, സിന്തൈറ്റ്, ഒ.ഇ.എന്‍, കേരള ആയുര്‍വേദ ഫാര്‍മസി, കാന്‍കോര്‍, നിറ്റ ജലാറ്റിന്‍, ഹിന്‍ഡാല്‍കോ, എന്നീ സ്ഥാപനങ്ങളിലും ജില്ലയിലെ ചെറുകിട വ്യവസായ എസ്റ്റേറ്റുകളായ ഏലൂര്‍, എടയാര്‍, കളമശ്ശേരി, വാഴക്കുളം, നെല്ലാട്, അങ്കമാലി എന്നിവിടങ്ങളിലും സാധാരണയില്‍ നിന്നു വ്യത്യസ്തമായി എല്ലാ വിഭാഗം തൊഴിലാളികളും പണിമുടക്കി. ജില്ലയിലെ ബാങ്ക്, ഇന്‍ഷുറന്‍സ്, തുടങ്ങിയ സ്ഥാപനങ്ങളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തനവും പൂര്‍ണമായും സ്തംഭിച്ചു.
റെയില്‍വേയിലെ സ്ഥിരം ജീവനക്കാര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കാഷ്വല്‍ തൊഴിലാളികളും പ്രതിഷേധത്തില്‍ അണിനിരന്നു. റെയില്‍വെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും കെട്ടിട നിര്‍മാണം, കയറ്റിറക്ക് തൊഴിലാളികള്‍, മോട്ടോര്‍, കൈവേലക്കാര്‍, വീട്ടുവേലക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, കയര്‍, കൈത്തറി, മത്സ്യം, മത്സ്യ അനുബന്ധം, ചെത്ത്-മദ്യം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും പൂര്‍ണമായി പണിമുടക്കില്‍ പങ്കെടുത്തു.
ബി.എം.എസിന്റെ സംസ്ഥാന നേതൃത്വം പണിമുടക്കാന്‍ തീരുമാനം എടുത്തില്ലെങ്കിലും ഇപ്രാവശ്യം ബി.എം.എസ് പണിമുടക്കിന് എതിര്‍ പ്രചാരണവുമായി രംഗത്ത് വന്നില്ല. ബി.എം.എസിന്റെ പ്രാദേശിക നേതാക്കളും ജില്ലാ നേതൃത്വവും ജോലിക്ക് കയറാതെ പണിമുടക്കിനോട് സഹകരിക്കുന്ന നിലയാണ് ഉണ്ടായിരുന്നത്. പണിമുടക്കില്‍ യാത്ര ഒഴിവാക്കിയും കടകളടച്ചും ജോലിയില്‍ നിന്നു വിട്ടു നിന്നും സഹകരിച്ച എല്ലാ വിഭാഗം തൊഴിലാളികളേയും സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതിക്കു വേണ്ടി ചെയര്‍മാന്‍ കെ.കെ ഇബ്രാഹിംകുട്ടിയും കണ്‍വീനര്‍ സി.കെ മണിശങ്കറും അഭിവാദ്യം ചെയ്തു.
എറണാകുളം ഉള്‍പ്പെടെ ജില്ലയിലെ 32 ഓളം കേന്ദ്രങ്ങളില്‍ രാവിലെ 10 മണിയോടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നൂറു കണക്കിന് തൊഴിലാളികളാണ് ഈ പ്രകടനങ്ങളില്‍ അണിനിരന്നത്. എറണാകുളത്ത് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ മണിശങ്കര്‍ സ്വാഗതം പറഞ്ഞു. കെ.എന്‍ഗോപിനാഥ്, സി.എന്‍ മോഹനന്‍, ടി.സി സഞ്ജിത്, രഘുനാഥ് പനവേലി, ഇബ്രാഹിം, ടി.കെ രമേശന്‍, മനോജ് പെരുമ്പിള്ളി, എം.ജീവകുമാര്‍, ടി.സി സുകുമാരന്‍, എം.പി രാധാകൃഷ്ണന്‍, സജിനി തമ്പി, കെ.എം അഷറഫ്, കെ.വി മനോജ് എന്നിവര്‍ സംസാരിച്ചു.
കളമശ്ശേരിയില്‍ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് എക്‌സ്.എംപി ഉദ്ഘാടനം ചെയ്തു. അഡ്വ.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.എ സക്കീര്‍ ഹുസൈന്‍, താരാനാഥ്, എം.എം അലിയാര്‍, കെ.ബി വര്‍ഗീസ്, എ.എം യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴയില്‍ നടന്ന യോഗം സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍ തിരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എ സഹീര്‍, സി.കെ സോമന്‍, പി.എം ഏല്യാസ്, പി.എം ഇബ്രാഹിം, കെ.ജി അനില്‍കുമാര്‍, സജി എന്നിവര്‍ സംസാരിച്ചു.
കോലഞ്ചേരിയില്‍ നടന്ന യോഗത്തില്‍ സിബി ദേവദര്‍ശന്‍, ടി.കെ ജോണ്‍, എം.എസ് മുരളി, എം.എന്‍ മോഹനന്‍, എം.ഇ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മുളന്തുരുത്തി പള്ളിത്താഴത്ത് നടന്ന യോഗത്തില്‍ പി എന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.കെ റെജി ഉദ്ഘാടനം ചെയ്തു. പി.കെ സുരേന്ദ്രന്‍, പി.ഡി രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഉദയംപേരൂരില്‍ ടി.സി ഷിബുവും സൗത്ത് പറവൂരില്‍ എം.എല്‍ സുരേഷും ഉദ്ഘാടകരായി. പാലാരിവട്ടത്ത് നടന്ന യോഗത്തില്‍ കെ.ഡി വിന്‍സെന്റ്, എന്‍.എ മണി, കെ.കെ ശിവന്‍ എന്നിവര്‍ സംസാരിച്ചു. അത്താണിയില്‍ നടന്ന യോഗത്തില്‍ തമ്പി പോള്‍, ബി സെയ്തുമുഹമ്മദ്, കെ പി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കാലടിയില്‍ നടന്ന യോഗം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. എം.ടി വര്‍ഗീസ്, പി.ടി ജോര്‍ജ്ജ്, കെ.കെ പൗലോസ്, ഇ.ടി പൗലോസ്, ഷിജു, മാത്യൂസ് കോലഞ്ചേരി, എന്‍.കെ അലി എന്നിവര്‍ സംസാരിച്ചു.
അങ്കമാലിയില്‍ നടന്ന യോഗത്തില്‍ പി.ടി പോള്‍, പി.ജെ വര്‍ഗീസ്, കെ.കെ ഷിബു, ടി.പി ദേവസ്സിക്കുട്ടി, പി.പി അഗസ്റ്റിന്‍, ഡി.ആര്‍ പിഷാരടി, ചെറിയാക്കു എന്നിവര്‍ സംസാരിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന യോഗത്തില്‍ പി.ബി സതീശന്‍, എം.പി ഉദയന്‍, ബി.എസ് നന്ദനന്‍, രാകേഷ് പൈ എന്നിവര്‍ സംസാരിച്ചു. തിരുവാങ്കുളത്ത് നടന്ന യോഗത്തില്‍ എം.പി സാജു, കെ.വി സാജു, കെ.എസ് ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അമ്പലമേടില്‍ നടന്ന യോഗത്തില്‍ എന്‍.കെ ജോര്‍ജ്ജ്, എം.വൈ കുര്യാച്ചന്‍, എം.ജി അജി, തോമസ് കണ്ണാടിയില്‍, പോള്‍സണ്‍ പീറ്റര്‍, ജേക്കബ് സി മാത്യു എന്നിവര്‍ സംസാരിച്ചു. ഇരുമ്പനത്ത് നടന്ന യോഗത്തില്‍ ടി.എസ് ഉല്ലാസന്‍, കെ ടി സൈഗാള്‍, കെ ടി തങ്കപ്പന്‍, കെ വി ഷാജി, ടി കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂരില്‍ ഡേവിഡ് തോപ്പിലാന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പി.എം സലിം ഉദ്ഘാടനം ചെയ്തു. കെ.ഇ നൗഷാദ്, വി.പി ഖാദര്‍, ആര്‍ സുകുമാരന്‍, സി.വി ജിന്ന, എല്‍.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. നേര്യമംഗലത്ത് നടന്ന യോഗത്തില്‍ കെ.പി വിജയന്‍, സുനില്‍ദാസ്, പി.എം ശിവന്‍, പി.ജെ ബെന്നി, ഷാജി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പള്ളിപ്രത്ത് നടന്ന യോഗത്തില്‍ പി.വി ലൂയിസ് സംസാരിച്ചു. കുഴുപ്പിള്ളിയില്‍ എം.ബി.ഭര്‍തൃഹരിയും ചെറായിയില്‍ ടി.ബി സജീവനും സംസാരിച്ചു. ആലങ്ങാട് നടന്ന യോഗത്തില്‍ എം.കെ.സിദ്ധാര്‍ത്ഥന്‍, എ.പി ലൗലി, പി.ആര്‍ രഘു, എം.കെ.ബാബു, എന്നിവര്‍ സംസാരിച്ചു. പള്ളുരുത്തി പോസ്റ്റ് ഓഫിസിലേക്ക് മുന്‍പിലേക്ക് മാര്‍ച്ച് സംഘ ടിപ്പിച്ചു. എം.ജെ ജോസി അധ്യക്ഷത വഹിച്ച യോഗം കെ.പി ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു. കെ.പി മണിലാല്‍, പി.കെ മനോഹരന്‍ മാസ്റ്റര്‍, ടി.ആര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്‌കൊച്ചി നോര്‍ത്ത്,സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കടലില്‍ ഒഴുക്കി പ്രതിഷേധിച്ചു. പ്രതിഷേധ യോഗം കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത് ഉദ്ഘാടനം ചെയ്തു. ബെയ്‌സില്‍ ഡിക്കോത്ത അധ്യക്ഷത വഹിച്ചു. ഷഫീക്ക് കത്തപ്പുര,ആര്‍.ബഷീര്‍,സനല്‍ ഈസ,അയൂബ് സുലൈമാന്‍,ജ്യോതിഷ് രവീന്ദ്രന്‍,മണ്‍സൂര്‍ അലി,ജോസ് പള്ളിപ്പറമ്പില്‍,മുജീബ് കൊച്ചങ്ങാടി,പി.എ.സുബൈര്‍,കെ.എ.അജാസ്,പി.കെ.കമറുദ്ധീന്‍,കെ.ബി.ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോതമംഗലത്ത് സംയുക്ത ട്രേഡ് യൂണിയന്‍ നിയോജക മണ്ഡലം സമര സമിതി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാവിലെ ചെറിയ പള്ളി താഴത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. നഗരം ചുറ്റി മുനിസിപ്പല്‍ ഓഫിസ് ജങ്ഷനില്‍ സമാപിച്ചു.
പൊതുസമ്മേളനത്തില്‍ എ.ഐ.ടി.യു.സി. താലൂക്ക് കോഓഡിനേറ്റര്‍ എം.എസ് ജോര്‍ജ് അധ്യക്ഷനായി. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.എ ജോയി, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം കുഞ്ഞുബാവ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം.എ കരീം, ഐ.എന്‍. ടി.യു.സി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റോയി കെ.പോള്‍, എച്ച്.എം.സ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, , സി.എസ്.നാരായണന്‍നായര്‍,പി.പി മൈതീന്‍ഷാ, സീതി മുഹമ്മദ്, ശശികുഞ്ഞുമോന്‍,ടി.കെ.രാജന്‍, എം.എ സന്തോഷ്, യൂസഫ്, എന്നിവര്‍ പ്രസംഗിച്ചു.
പൊതുപണിമുടക്ക് ദിനത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരെ സി.ഐ.റ്റി.യു പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പുറത്താക്കി. കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഏ.ജി ജോര്‍ജ്ജ് പ്രസിഡന്റായ മാതിരപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരെയാണ് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."