കരിമുളയ്ക്കല്‍ സംഭവം: ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍
ചെങ്ങന്നൂര്‍:ചാരുമ്മൂട് കരിമുളയ്ക്ക് പള്ളിയ്ക്ക് നേരെയുണ്ടായ ആക്രണത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും തങ്ങളെ ചെയ്യാത്ത കാര്യത്തില്‍ കുറ്റക്കാരാക്കുന്നുവെന്ന ആരോപണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രംഗത്ത്.കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. സംഭവം കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ താന്‍ അവിടെ എത്തിയിരുന്നു. പ്രതികളിലൊരാളെ ഓടിച്ചിട്ട് പിടിച്ചില്ലായിരുന്നുവെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്നും മറിച്ചായിരുന്നെങ്കില്‍ സി.പി.എമ്മായിരുന്നു സംഭവത്തിന് പിന്നിലെന്ന് പറയുമായിരുന്നു.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയത്. മുന്‍പ് കുമ്പനാട്ട് ഐ.പി.സി ചര്‍ച്ചിന് നേരെ ആക്രമണം നടന്നിട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ അവിടെപോയിരുന്നോ. ഇവിടുത്തെ ഹൈന്ദവ സമൂഹം മത നിരപേക്ഷ സമൂഹമാണ്. അവരുടെ മുന്‍കൈയ്യോടെ ഭരിക്കുന്ന സര്‍ക്കാരാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നത്.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."