ടൂ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ്: നിവേദനം സര്‍ക്കാര്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന നിവേദനം സര്‍ക്കാര്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2017-ലെ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
സംസ്ഥാനത്ത് ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയാല് മതിയെന്നത് നയതീരുമാനമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലോ നയത്തിന്റെ അടിസ്ഥാനത്തിലോ ഹരജിയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇതു രേഖപ്പെടുത്തിയശേഷമാണ് ഹരജിക്കാര്‍ എക്സൈസ് കമ്മിഷണര്‍ക്ക് നല്കിയ നിവേദനം നിയമാനുസൃതം പരിഗണിച്ച് തീര്‍പ്പാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചത്.
ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ നല്‍കുകയും ടൂ സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന വാദമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."