HOME
DETAILS

ബഹളം തുടരുന്നു; 19ാംദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

  
backup
April 03 2018 | 21:04 PM

%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-19%e0%b4%be%e0%b4%82%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%81

 

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ 19ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രയില്‍ നിന്നുള്ള വിവിധ കക്ഷികളും കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധത്തിനു പുറമെ, ഇന്നലെ ദലിത് പ്രക്ഷോഭവും ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും ഉയര്‍ന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിച്ചു. ദലിത് പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പ് പാര്‍ലമെന്റ് അപലപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ സഭ സമ്മേളിക്കുന്നതിന് മുന്‍പ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ഇറാഖില്‍ കൊല്ലപ്പെട്ട 39 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ലമെന്റിനുള്ളിലും പുറത്തും പ്രതിഷേധിച്ചു.
ബഹളത്തിനിടെ ദലിത് പ്രക്ഷോഭ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. എസ്.സി, എസ്.ടി ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എസ്.സി, എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തുകയാണെന്നും വിഷയത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ആര്‍.ജെ.ഡിയിലെ മനോജ് കുമാര്‍ ഝാ, ടി.ഡി.പിയിലെ സി.എം രമേഷ് എന്നിവര്‍ ഇന്നലെ രാജ്യസഭാ അംഗങ്ങളായി സത്യ പ്രതിജ്ഞ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  28 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago