HOME
DETAILS

കള്ളനോട്ട് നിക്ഷേപവും ബാങ്ക് പണം തട്ടിപ്പും: അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങും

  
backup
April 04 2018 | 06:04 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be

 

പാലാ: ബാങ്കിന്റെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെയും മാതാവിനെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടായിരത്തിന്റെ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് പാലാ ഓലിയ്ക്കല്‍ അരുണ്‍ സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസം പാലാ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 12നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. മൂന്നാഴ്ചയിലധികം ഒളിവില്‍ കഴിഞ്ഞ ഇരുവരെയും എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. അരുണിന്റെ അമ്മ മറിയാമ്മ ക്യാഷറായി ജോലി ചെയ്യുന്ന സഹകരണബാങ്കില്‍ നിന്നും അരക്കോടിയിലധികം രൂപ കാണാതായ കേസിലാണ് മറിയാമ്മ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പാലാ സി ഐ രാജന്‍ കെ അരമന പറഞ്ഞു.
ബ്ലഡ് പ്ലഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് സബ് ജയിലില്‍ നിന്നും മറിയാമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ഒരുമിച്ച് കസ്റ്റഡില്‍ വാങ്ങുന്നതിന് മറിയാമ്മ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. അരുണിന്റെ ഉടമസ്ഥതയില്‍ പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത മെഷീനുകളും ഉപകരണങ്ങളും വിശദമായ പരിശോധനയ്ക്ക് ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മാസശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പലിശയിനത്തില്‍ മറിയാമ്മ മകനു വേണ്ടി നല്കിയിരുന്നതായി പറഞ്ഞു. മാസം അറുപതിനായിത്തിലധികം രൂപ മറിയാമ്മയക്ക് ശമ്പളമുണ്ട്. പിടിയാകുമ്പോള്‍ 4200 രൂപ മാത്രമാണ് മറിയാമ്മയുടെ കൈവശമുണ്ടായിരുന്നത്. ഇവര്‍ വാടകയ്ക്കു താമസിച്ച പാലായിലെ ഫ്‌ലാറ്റിലും മകളുടെ എറണാകുളത്തെ ഫ്‌ലാറ്റിലും പോലീസ് പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ സാധിച്ചില്ല. മറിയാമ്മ ജോലി ചെയ്യുന്ന സഹകരണബാങ്കിലെ രണ്ടു മാനേജര്‍മാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്യാഷ് സംബന്ധമായ കാര്യങ്ങളില്‍ കൂട്ടുത്തരവാദിത്വമുള്ള ജീവനക്കാരാണിവര്‍. പോലീസ് ഇവരെയും ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മറിയാമ്മയെ ഇവര്‍ വിശ്വാസത്തിലെടുക്കുകയായിരുന്നു.
മറിയാമ്മ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഇവരും പ്രതികളാകും. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പിടിയിലായതുകൊണ്ട് കൊച്ചിയിലെ കള്ളനോട്ടു നിര്‍മ്മാണക്കാരെ ലക്ഷ്യമിട്ടും അന്വേഷണം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago