HOME
DETAILS

കുളമ്പ് രോഗപ്രതിരോധ കുത്തിവയ്പ് 'ഗോരക്ഷ' ജില്ലയില്‍ ആരംഭിച്ചു

  
backup
June 03 2016 | 23:06 PM

%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d

തൃശൂര്‍: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി ഗോരക്ഷ 20ാം ഘട്ടം ജില്ലാതല ഉദ്ഘാടനം വെങ്ങിണിശ്ശേരി മൃഗാശുപത്രിയില്‍ മരുന്ന് കിറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ റാഫേലിന് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു.  പാറളം ഗ്രാമപഞ്ചായത്ത് സതീപ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷീര-മത്സ്യ മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനും നിലവിലുളളവരുടെ ഉപജീവന സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കി  സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ഷീല വിജയകുമാര്‍ അറിയിച്ചു.
 ജില്ലയിലെ 1,32,689 ഉരുക്കള്‍ക്കും ജൂണ്‍ 30 ഓടെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുകയാണ് ലക്ഷ്യമെന്ന് പദ്ധതി വിശദീകരിച്ച ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. യു.എസ്. രാമചന്ദ്രന്‍ പറഞ്ഞു.  മൂന്ന് മാസത്തില്‍ താഴെ പ്രായമുളള കിടാരികള്‍, ചികിത്സയിലുളളവ, ഗര്‍ഭിണിയായ ഉരുക്കള്‍ എന്നിവയ്ക്ക് രണ്ട് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ് നല്‍കും.  ജില്ലയില്‍ പ്രത്യേകം ഒരുക്കിയിട്ടുളള ക്യാംപുകളിലൂടെയും ഭവന സന്ദര്‍ശനത്തിലൂടെയുമായിരിക്കും കുത്തിവയ്പ് നല്‍കൂ.
കന്നുകാലികളുടെ ആരോഗ്യവും ഉല്‍പ്പാദന ക്ഷമതയും നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്ന കുളമ്പ് രോഗം സംസ്ഥാനത്ത്  നിന്നും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെയാണ് മൃഗസംരക്ഷണ വകുപ്പ് ഗോരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്. തുടര്‍ച്ചയായ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പ് രോളം പൂര്‍ണമായും തടുത്തു നിര്‍ത്താനാവൂ.  ഈ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെയും ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെയും സംയുക്ത സംരഭമായ ഗോരക്ഷാ പദ്ധതി പ്രകാരമുളള കുത്തിവയ്പ് ക്യാംപുകള്‍ ജൂണ്‍ 28 വരെ ജില്ലയില്‍ നടത്തും.  പശു, എരുമ, പന്നി എന്നിവയ്ക്ക് 5 രൂപ വീതം വാക്‌സിനേഷന്‍ ചാര്‍ജ് നല്‍കണം.  
കുത്തിവയ്പിന് വിധേയമായ കന്നുകാലികള്‍ക്ക് മൃസംരക്ഷണ വകുപ്പിന്റെയും ഗ്രാപഞ്ചായത്തിന്റെയും തുടര്‍ പദ്ധതികളില്‍ മുന്‍ഗണനയുണ്ടായിരിക്കും. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ദിവാകരന്‍, പാറളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജി. വിനയന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഷ മാത്യൂസ്, പാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.എസ്. മനോജ്, എ.ഡി.സി.പി. താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഉഷാറാണി, വെങ്ങിണിശ്ശേരി ക്ഷീരോത്പാദന സഹകരണസംഘം പ്രസിഡണ്ട് ശിവശങ്കര്‍, ചേനം ക്ഷിരോത്പാദക സഹകരണസംഘം പ്രസിഡണ്ട് അജേഷ്,  ചേര്‍പ്പ് ഡയറി എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ പി.എം. സുഷമ സംബന്ധിച്ചു.
 കാലിരോഗ നിയന്ത്രണ പദ്ധതി(എ.ഡി.സി.പി.) ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.സി. മോഹന്‍ദാസ് സ്വാഗതവും ഡോ. അരുണ്‍ റാഫേല്‍ നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago