പാളിച്ചകള്‍ അവസാനിക്കുന്നില്ല; സി.ബി.എസ്.ഇ പരീക്ഷാ സര്‍ക്കുലറും വിവാദത്തില്‍
കൊണ്ടോട്ടി: സ്‌കൂളുകളില്‍ നടത്തുന്ന വാര്‍ഷിക പരീക്ഷകളില്‍ 33 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളുടെ തുടര്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം തടയണമെന്ന സി.ബി.എസ്.ഇ ചട്ടം വിവാദമാകുന്നു. പുതിയ സര്‍ക്കുലര്‍ ഒന്നുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ളവര്‍ നിര്‍ബന്ധമല്ലാതേയും ആറുമുതല്‍ പത്തുവരെ കര്‍ശനമായും പാലിക്കണമെന്നാണ് ചട്ടം. ഇതോടെ മിക്ക സ്‌കൂളുകളിലും കൂട്ടത്തോല്‍വിയും ഉണ്ടായേക്കും.
കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് സ്‌കൂളില്‍ 9ാം ക്ലാസില്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ ഒന്‍പതുപേരെയാണ് സര്‍ക്കുലര്‍ മുന്‍നിര്‍ത്തി പരാജയപ്പെടുത്തിയത്. 49 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
പത്താം ക്ലാസില്‍ നൂറുശതമാനം വിജയം നേടാനാണ് കുട്ടികളെ 9ാം ക്ലാസില്‍ പരാജയപ്പെടുത്തിയെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് എന്നീ യുവജന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് പരാജയപ്പെട്ട വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ പൊലിസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ഥികളെ പരാജയപ്പെടുത്തുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍പുതന്നെ അവസാനിപ്പിച്ചിരുന്നു. ഇതനുസരിച്ച് സി.ബി.എസ്.ഇ സ്‌കൂളുകളിലും കൂട്ടത്തോല്‍വി ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കുലര്‍ സ്‌കൂള്‍ അധികൃതര്‍ക്കും തലവേദനയായിട്ടുണ്ട്. പരീക്ഷകള്‍ കഴിഞ്ഞ് റിസല്‍റ്റ് പ്രഖ്യാപിക്കുന്ന സമയത്താണ് പുതിയ സര്‍ക്കുലര്‍ നടപ്പിലാകുന്നത്. മുതിര്‍ന്ന ക്ലാസുകളിലാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ പരാജയപ്പെടുന്നത്.
അതിനിടെ സര്‍ക്കുലറിനെ പ്രതികൂലിക്കുന്നതോടൊപ്പം അനുകൂലിക്കുന്നവരും കുറവല്ല. 32 ശതമാനം മാര്‍ക്കില്‍ ജയിച്ചു കയറാനാകുമെന്നത് ആശ്വാസമാണെന്നാണ് ഒരുവിഭാഗം രക്ഷിതാക്കളുടെ വാദം. എന്നാല്‍ വലിയ ക്ലാസുകളില്‍ കൂടുതല്‍ പേര്‍ പരാജയപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് പറയുന്ന രക്ഷിതാക്കളും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."