സംസ്ഥാനത്ത് 1301 പേര്‍ക്കുകൂടി ഹജ്ജിന് അവസരം
കൊണ്ടോട്ടി: കേരളത്തില്‍ നിന്ന് ഈ വര്‍ഷം 1301 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം. കാത്തിരിപ്പ് പട്ടികയിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവരുടെ 5617 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി 16 സംസ്ഥാനങ്ങള്‍ക്ക് വീതം വെച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേരളത്തിനാണ്.
ഇതോടെ കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 12,282 ആയി. കോടതി നിര്‍ദേശത്തില്‍ അവസരം ലഭിക്കുന്ന അഞ്ചാം വര്‍ഷക്കാരായ 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ലിസ്റ്റ് അടുത്ത ദിവസം പുറത്തുവരും. ഇതോടെ ആയിരത്തിലേറെ പേര്‍ക്കു കൂടി അവസരമാകും. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിന് പോകുന്നത് ഇതോടെ ഈ വര്‍ഷമായിരിക്കും.
ഉത്തര്‍ പ്രദേശിന് 1166 സീറ്റും, മഹാരാഷ്ട്രക്ക് 589 സീറ്റുകളും, കര്‍ണ്ണാടകക്ക് 588 സീറ്റുകളും പുതുതായി ലഭിച്ചു. 17 സീറ്റുകള്‍ ലഭിച്ച ഛത്തിസ്ഗഢിനാണ് ഏറ്റവും കുറവ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഹജ്ജ് സീറ്റുകള്‍ ഇങ്ങിനെ: ആന്ധ്രപ്രദേശ്(101), ഡല്‍ഹി(116), ഗുജറാത്ത്(412), ഹരിയാന(37), ജമ്മുകശ്മിര്‍(212), മധ്യപ്രദേശ്(206),ഒഡിഷ(32),രാജസ്ഥാന്‍(136),തമിഴ്‌നാട്(339), തെലങ്കാന(318),ഉത്തരാഖണ്ഡ്(47).
അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം 81,000 രൂപ നിശ്ചിത ബാങ്കുകളില്‍ അടച്ച് പേസ്ലിപ്പും,ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ മാര്‍ച്ച് 13നകം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."