HOME
DETAILS

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

  
Web Desk
October 13, 2024 | 3:42 PM

Dubai GITEX Global will start tomorrow

ദുബൈ:44-മത് ജിടെക്സ് ഗ്ലോബൽ നാളെ (2024 ഒക്ടോബർ 14, തിങ്കളാഴ്ച) തുടക്കമാവും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.നാല്പത്തിനാലാമത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14 മുതൽ 18 വരെ ദുബൈ വേൾഡ് ട്രേഡ് സെന്റർ, ദുബൈ ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ നടക്കുന്നത്.

ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ മേളയിൽ ദുബൈ സർക്കാരിന്റെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ദുബൈക്ക് പുറമെ, നാല്പത്തഞ്ചോളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു സംയുക്ത പവലിയൻ ദുബൈ സർക്കാരിന്റെ ഭാഗമായി ഒരുക്കുന്നതാണ്.

ഈ പവലിയനിൽ ഡിജിറ്റൽ ദുബൈ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ഒരു പ്രത്യേക മേഖല ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിർമ്മിതബുദ്ധിയുടെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനായാണിത്.ഡിജിറ്റൽ ട്രാൻസ്ഫോർമേഷന്റെ അടുത്ത ഘട്ടത്തിൽ വാണിജ്യ പ്രവർത്തനങ്ങൾ, സേവനങ്ങൾ, സർക്കാർ പരിപാടികൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ട് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്ന ഡിജിറ്റൽ ദുബൈയുടെ നയത്തിന്റെ ഭാഗമായാണിത്.

ഇത്തവണ നാല്പതോളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ജിടെക്സ് ഗ്ലോബൽ 2024-ൽ 180 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിൽ പരം കമ്പനികൾ പങ്കെടുക്കുന്നതാണ്.1800-ൽ പരം പ്രഭാഷകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  3 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  3 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  3 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  4 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  4 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  4 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  5 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  5 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  5 hours ago