HOME
DETAILS

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

  
October 13, 2024 | 3:36 PM

Onam Stampede Report Classified Home Department Refuses Public Disclosure

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വിഎസ് സുനില്‍ കുമാര്‍ നല്‍കിയ വിവരാകാശ നിയമപ്രകാരമുള്ള അപേക്ഷക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നും, വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നുണ്ടെന്നും അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ പറയുന്നു. സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

വിവരവകാശ നിയമത്തിലെ 24 ാം വകുപ്പ് പ്രകാരം രഹസ്യസ്വാഭാവമുള്ള വിവരങ്ങളില്‍ ഉള്‍പ്പെടുന്നതുകൊണ്ടും, 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഇത്തരം വിവരങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ടും, ഈ വിവരം പുറത്തുവിടാന്‍ സാധിക്കില്ല എന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ മേലധികാരികള്‍ക്ക് അപ്പീല്‍ കൊടുക്കാനുള്ള പ്രൊവിഷന്‍ ഉള്ളതുകൊണ്ട് 30 ദിവസത്തിനകം അപ്പീല്‍ കൊടുക്കാമെന്ന് മറുപടിയില്‍ ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പൂരം കലക്കലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ത്രിതല അന്വേഷണ ഉത്തരവിന്റെ കോപ്പിയും അയച്ച് നല്‍കിയിട്ടുണ്ടെന്നും, ഈ കാര്യങ്ങള്‍ പരിശോധിച്ച് നിയമവശം മനസിലാക്കിയ ശേഷം അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്ന റിപ്പോര്‍ട്ടാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ചിരുന്നത്.

Kerala's Home Department withholds Onam stampede investigation report, citing confidentiality, sparking concerns over transparency and accountability in the wake of the tragic incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാലാ സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  10 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  10 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  10 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  10 days ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  10 days ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  10 days ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  10 days ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  10 days ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  10 days ago
No Image

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം; ഷാർജ എയർപോർട്ട് യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  10 days ago