'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ SFIO നടപടിയില്‍ പാര്‍ട്ടിയെന്ന രീതിയില്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നത്തിലും പാര്‍ട്ടി മറുപടി പറയേണ്ട. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
കേസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. SFIO കേസില്‍ സിപിഎം ബിജെപിയുമായി സന്ധി ചെയ്ത് അവസാനിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങള്‍ മാറ്റിപ്പറയുന്നു. കേരളത്തിലുള്ളത് ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് പഠിച്ച മാധ്യമ ശൃംഖല. സന്ധി ചെയ്തുവെന്ന് പറഞ്ഞവര്‍ വമ്പിച്ച കേസ് വരാന്‍ പോകുന്നുവെന്ന് പറയുന്നു. ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തെറ്റെന്ന് എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേന്ദ്ര ബാലവകാശ കമ്മീഷന്‍ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രസകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. നിലപാട് മതേരത്വത്തിനെതിരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."