എ.പി അസ്‌ലം പ്രതിഭാ പുരസ്‌കാരം എം.കെ സാനുവിന്
തിരുവനന്തപുരം: സാഹിത്യസാംസ്‌കാരിക രംഗത്തെ സംഭാവനക്ക് ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി അസ്്‌ലം പ്രതിഭാപുരസ്‌കാരം എം.കെ സാനുവിന് സമ്മാനിക്കും.
സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനത്തിനുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പുരസ്‌ക്കാരം ശോഭാഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന് സമ്മാനിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ എ.പി അസ്്‌ലം അച്ചീവ്‌മെന്റ് അവാര്‍ഡിന് കോഴിക്കോട് സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ അര്‍ഹരായി.
മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ആനപ്പടിക്കല്‍ പുരസ്‌കാരത്തിന് മലപ്പുറം ബിസ്മി കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മച്ചിലങ്ങത്ത് ബഷീര്‍ അര്‍ഹനായി. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.
10ന് വൈകുന്നേരം 6.15ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷന്‍ പന്തളം സുധാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."