സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പദ്ധതിക്ക് തുടക്കമാവുന്നു; സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: വ്യവസായ സംരഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പദ്ധതിക്ക് കാസര്‍കോട് തുടക്കമാവുന്നു. ഇതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കാസര്‍കോട് ഇന്‍ക്യൂബേഷന്‍ സെന്ററിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി സഹകരിച്ചു ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിച്ചത്.
ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇന്‍ക്യൂബേഷന്‍ സെന്ററില്‍ അവസരത്തിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഓഫിസ് സ്‌പേസ്, നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം, സാങ്കേതിക സഹായം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച തുടങ്ങി ഒട്ടനവധി സഹായങ്ങളാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ നല്‍കുന്നത്. അന്താരാഷ്ട്ര സ്റ്റാര്‍ട്ട് അപ്പ് കോണ്‍ഫറന്‍സുകള്‍, കോഴിക്കോട് ഐ.ഐ.എമ്മുമായി സഹകരിച്ചു നടത്തുന്ന മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി അന്താരാഷ്ട്ര സ്റ്റാര്‍ട്ട് അപ്പ് പ്രദര്‍ശന മേളകളില്‍ വരെ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും എന്നതാണ് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ പ്രത്യേകത.
കൂടാതെ ഇന്റര്‍നെറ്റ് ലോകത്തു വിലപിടിപ്പുള്ള ക്ലൗഡ് സര്‍വിസുകളും ഡെവലപ്‌മെന്റ് ടൂളുകളും സൗജന്യമായി ലഭ്യമാക്കുന്നു. മികച്ച ആശയങ്ങളെ വിപണിമൂല്യമുള്ള ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്ക് കേരളസ്റ്റാര്‍ട്ട് അപ് മിഷന്‍ നല്‍കുന്ന 12 ലക്ഷംരൂപ ഇന്നൊവേഷന്‍ ഗ്രാന്റ്സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കും.
ഈ മാസം 20 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. താല്‍പര്യമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ഇന്‍ഡക്ഷന്‍ ട്രെയിനിങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഫോണ്‍. 7736495689.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."