ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി
ദുബൈ; ദുബൈയില്‍ ഈ മാസം 24ന് രണ്ട് പുതിയ സാലിക്(ടോള്‍) ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ ടോള്‍ ഗേറ്റുകള്‍, ഇതോടെ ദുബൈയിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയരും.
നേരത്തെ അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അല്‍ സഫ സൗത്തിലും രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനത്തിന് തയാറായിരുന്നു. ഷാര്‍ജ, അല്‍ നഹ്ദ, ഖിസൈസ്, മുഹൈസിന തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം വാഹനങ്ങള്‍ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേയ്ക്ക് പ്രവേശിക്കാന്‍ ബിസിനസ് ബേ പാലം ഉപയോഗിക്കുന്നതിനാല്‍ ഇതൊരു പ്രധാന വഴിയായാണ് കണക്കാക്കുന്നത്.
പുതിയ ഗേറ്റുകള്‍ ഗതാഗത തിരക്ക് 16 ശതമാനത്തോളം കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ബിസിനസ് ബേ ക്രോസിങ് ഗേറ്റ്: പുതിയ ഗേറ്റിന്റെ വരവോടെ അല്‍ ഖൈല്‍ റോഡില്‍ 12 മുതല്‍ 15 ശതമാനം വരെയും അല്‍ റബാത്ത് സ്ട്രീറ്റില്‍ 10 മുതല്‍ 16 ശതമാനം വരെയും ട്രാഫിക് കുറയ്ക്കാനാകും.
അല്‍ സഫ സൗത്ത് ഗേറ്റ്: ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് മൈദാന്‍ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ട്രാഫിക് 15 ശതമാനം കുറയും. കൂടാതെ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിനും മെയ് ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുകയും, വാഹനങ്ങള്‍ വിശാലമായ ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കും അല്‍ അസായെല്‍ സ്ട്രീറ്റിലേക്കും വിഭജിക്കപ്പെടുകയും ചെയ്യും.
Dubai's Road and Transport Authority (RTA) has inaugurated two additional Salik gates at Business Bay and Al Safa, aiming to streamline traffic flow and reduce congestion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."