HOME
DETAILS

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

  
November 01, 2024 | 4:19 PM

Former Union Minister RCPSingh is involved with a new political party

പട്‌ന: മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പാർട്ടിയുമായി ​രം​ഗത്ത്. 'ആപ് സബ്‌കി ആവാസ്' (എഎസ്എ) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാർട്ടി ആർ.സി.പി.സിങ് രൂപീകരിച്ചത്. ജനതാദൾ (യു) വിൻ്റെ മുൻ ദേശീയ അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞു ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. നിതീഷ് കുമാർ ബിജെപിയുമായി സഖ്യം പുനഃസ്‌ഥാപിച്ചതോടെ ആർ.സി.പി.സിങിനു ബിജെപിയിലെ നിലനിൽപ്പ് അപകടത്തിലായി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ് സബ്കി ആവാസ് മൽസരിക്കുമെന്നും ആർ.സി.പി.സിങ് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വിശ്വസ്‌തനായിരുന്ന ആർ.സി.പി സിങ് അദ്ദേഹത്തിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. സിവിൽ സർവീസിൽ നിന്നു വിരമിച്ച ശേഷമാണു രാഷ്ട്രീയത്തിലേക്ക് രം​ഗപ്രവേശനം നടത്തിയത്. നിതീഷ് കുമാറിനെ പോലെ ബിഹാറിലെ നളന്ദ സ്വദേശിയും കുർമി സമുദായാംഗവുമാണ് ആർ.സി.പി.സിങ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  a day ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  a day ago
No Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു 

International
  •  a day ago
No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  a day ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  a day ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  a day ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  a day ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  a day ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  a day ago