HOME
DETAILS

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

  
Web Desk
November 01, 2024 | 4:10 PM

Neeleshwaram Fireworks Blast Accused Get Bail

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാജേഷ് മൊഴിയുടെ അടിസ്ഥാനത്തില്‍ പടക്കം പൊട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കെ വി വിജയന്‍ എന്നയാളെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും, സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസ് ചുമത്തിയിരിക്കുന്നത്. 

അറസ്റ്റിലായ വിജയന് 14 വര്‍ഷം മുമ്പ് ഇതേ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് കൈവിരലുകള്‍ നഷ്ടമായിരുന്നു. ഇടതുകൈയിലെ ചെറുവിരലും മോതിരവിരലുമാണ് നഷ്ടമായത്. തിങ്കളാഴ്ച രാത്രി പടക്കം പൊട്ടിക്കുമ്പോള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

A Kerala court has granted bail to three accused in connection with the Neeleshwaram fireworks explosion, which resulted in loss of life and property.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  10 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  10 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  10 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  10 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  10 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  10 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  10 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  10 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  10 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  10 days ago