HOME
DETAILS
MAL
കിഴക്കന്‍ ഗൂഥയുടെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരിനു കീഴിലേക്ക്
backup
April 05 2018 | 13:04 PM
ദമസ്‌കസ്: കിഴക്കന്‍ ഗൂഥയുടെ നിയന്ത്രണം സര്‍ക്കാര്‍ സൈന്യം കൈക്കലാക്കുന്നു. ഇതിനായുള്ള അവസാന പോരാട്ടത്തിലാണ് സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 മുതല്‍ വിമതരുടെ കൈവശമുള്ള കിഴക്കന്‍ ഗൂഥ പിടിച്ചടക്കാന്‍ റഷ്യയുടെ പിന്തുണയോടെ കടുത്ത ആക്രമണമാണ് സിറിയന്‍ സേന നടത്തിയിരുന്നത്.
കിഴക്കന്‍ ഗൂഥയില്‍ ദൂമ മാത്രമായിരുന്നു പിടിച്ചടക്കാന്‍ അവസാനം ബാക്കിയുണ്ടായിരുന്നത്. ഇവിടെ കുറച്ച് ദിവസങ്ങള്‍ക്കകം പിടിച്ചടക്കാനാവുമെന്ന് റഷ്യ ലഫ്റ്റനന്റ് ജനറല്‍ സര്‍ജേ റൂഡ്‌സ്‌കി പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിമതര്‍ക്ക് കീഴടങ്ങാനും ഇവിടെ നിന്നു രക്ഷപ്പെടാനും അവസരം നല്‍കുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ 2350 ജയ്ഷല്‍ ഇസ്‌ലാം വിമത പോരാളികളെയും കുടുംബങ്ങളെയും രക്ഷപ്പെടുത്തി. ഇവരെ ബസില്‍ അടുത്ത പ്രദേശത്തേക്ക് കടത്തിവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."