അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിനായി മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറം അതത് മത്സ്യഭവന്‍ ഓഫിസുകളില്‍ അഞ്ച് മുതല്‍ വിതരണം ചെയ്യും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യ കച്ചവടം നടത്തുന്നവരോ ആയ (20 നും 55 നും ഇടയ്ക്ക് പ്രായമുള്ള) നാലുപേരടങ്ങുന്ന വനിതകളുടെ ഗ്രൂപ്പായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഫ്, നോഡല്‍ ഓഫിസ്, വിഴിഞ്ഞം എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ ഫിസിക്‌സ്, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്‌സ് മാത്തമാറ്റിക്‌സ്,(എഫ്.ഐ.പി) കെമിസ്ട്രി, ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വകുപ്പുകളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ജ്യോഗ്രഫിക്കും ഫിസിക്‌സിനും ഒമ്പതിനും സ്റ്റാറ്റിസ്റ്റിക്‌സ,് മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 10നും കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് 13നും അറബിക്, ഫ്രഞ്ച്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവര്‍ക്ക് 14 നും ഇന്റര്‍വ്യൂ നടക്കും. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ നിന്നും അയച്ച പാനലില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0471 2417112.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."