HOME
DETAILS
MAL
പുഴ മലിനമാക്കുന്നവര്‍ക്കെതിരേ നടപടി
backup
April 06 2018 | 02:04 AM
മലപ്പുറം: ചാലിയാര്‍ പുഴ മലിനാമാക്കുന്നവര്ക്കെതിരേ കര്‍ശന നടപടി വരുന്നു. മലിനജലം പുഴയില്‍ ഒഴുക്കുന്നവര്‍ക്കെതിരേ ക്രിമനല്‍ നടപടി സ്വീകരിക്കാനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്കി. ഇന്നലെ മലപ്പുറത്ത് തദ്ദേശ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നാട്ടുകാര്‍ക്കു ബോധവല്‍ക്കരണം നല്‍കാനും പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യ സംസ്കരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്. കക്കൂസ് മാലിന്യം അടക്കമുള്ളവ പുഴയിലേക്ക് ഒഴുക്കിക്കളയുന്നുവെന്ന പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ എ.ഡി.എമ്മിനു നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."