കുമ്പള ഇമാം ശാഫി അക്കാദമി: പത്താം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനം ഒന്‍പതിനു തുടങ്ങും
കാസര്‍കോട്: കുമ്പള ഇമാം ശാഫി അക്കാദമി 10ാം വാര്‍ഷികാഘോഷവും ഒന്നാം സനദ്ദാന സമ്മേളനവും ഒന്‍പതു മുതല്‍ 15 വരെ അക്കാദമി കാംപസില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത, ഭൗതിക പഠനം പൂര്‍ത്തിയാക്കിയ 30 യുവ പണ്ഡിതരും ഖുര്‍ ആന്‍ മനഃപാഠമാക്കിയ 15 ഹാഫിളുകളുമടക്കം 45 പേര്‍ക്കുള്ള സനദ്ദാന മഹാസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒന്‍പതിനു രാവിലെ ഒന്‍പതിനു സ്വാഗതസംഘം ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള പതാക ഉയര്‍ത്തും. തുടര്‍ന്ന് കുമ്പോല്‍, കണ്ണൂര്‍, കുമ്പള, മൊഗ്രാല്‍ ഷിറിയ മഖാമുകളില്‍ സിയാറത്ത് നടക്കും. തുടര്‍ന്നു പ്രാരംഭ സമ്മേളനം ഹൈദരാബാദ് നിസാമിയ സര്‍വകലാശാല പ്രിന്‍സിപ്പല്‍ മൗലാന മുഫക്കിറുല്‍ ഇസ്‌ലാം മുഫ്തി ഖലീല്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും.
10നു രാവിലെ 10നു നടക്കുന്ന മഹല്ല് സാരഥിസഭ സുന്നീ മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, മജീദ് ബാഖവി തളങ്കര എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്കു രണ്ടരയ്ക്കു നടക്കുന്ന വനിതാ സമ്മേളനം (സ്ത്രീകള്‍ക്ക് മാത്രം) ഡോ. ശമീമ തന്‍വീര്‍ ഉദ്ഘാടനം ചെയ്യും. 11നു രാവിലെ 10നു സംഘടിപ്പിക്കുന്ന 'യുവപ്രഭാവം' പരിപാടി സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒന്‍പതിനു സ്വാലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ഥനയും സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 12നു രാവിലെ 10നു ടീനേജ് ക്ലാസ് റൂം പരിപാടി ശംസുദ്ധീന്‍ വാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 13നു വൈകുന്നേരം നാലിനു നടക്കുന്ന പ്രവാസി മീറ്റ് സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രക്ഷാധികാരി യഹ്‌യാ തളങ്കര ഉദ്ഘാടനം ചെയ്യും.
14നു രാവിലെ 10നു നടക്കുന്ന പണ്ഡിത സംഗമം റൗളത്തുല്‍ ഉലമാ പ്രസിഡന്റ് എം.പി മുഹമ്മദ് സഅദിയുടെ അധ്യക്ഷതയില്‍ മംഗളൂരു ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫല്‍ ഫൈസി പ്രഭാഷണം നടത്തും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ശാഫീ ഗാദറിങ് മുനീര്‍ അശ്ശാഫീയുടെ അധ്യക്ഷതയില്‍ സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഷീ കാംപസ് സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തും. എം.എ ഖാസിം മുസ്‌ലിയാര്‍, അഹ്മദ് വാഫി കക്കാട് പ്രഭാഷണം നടത്തും. കര്‍ണാടക ഭക്ഷ്യമന്ത്രി യു.ടി ഖാദര്‍, കേരള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, കര്‍ണാടക വനം മന്ത്രി ബി. രാമനാഥ് റൈ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.
15നു രാവിലെ 10നു നടക്കുന്ന ഇത്തിസാല്‍ മീറ്റ് (സ്ഥാപന ബന്ധുക്കളുടെ സംഗമം) യു.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിനു സ്ഥാന വസ്ത്ര വിതരണം നടക്കും.
ഗുരുസാന്നിധ്യത്തില്‍ ബിരുദദാന സമാപന മഹാസമ്മേളനം നടക്കും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനവും സനദ്ദാനവും നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹറൈന്‍ അവാര്‍ഡ് ദാനം നടത്തും. ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എം.എ ഖാസിം മുസ്‌ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി ഹാജി, കെ. മുഹമ്മദ് അറബി, ഡോ. ഫസല്‍ റഹ്മാന്‍, വി.പി അബ്ദുല്‍ ഖാദിര്‍ ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി, അബ്ദു റഹ്മാന്‍ ഹൈതമി, സലാം വാഫി, സലാം ഫൈസി പേരാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."