HOME
DETAILS

മുല്ലപ്പെരിയാര്‍; സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
backup
June 03 2016 | 23:06 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

കൊല്ലം: മുല്ലപ്പെരിയാര്‍ ഡാം ബലക്ഷയം കൊണ്ട് സുരക്ഷാ ഭീഷണി നേരിടുന്നുണ്ടോ എന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയം വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.  
ഡാമിന്റെ ബലക്കുറവ് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കേരളം നാളിതുവരെ സ്വീകരിച്ച നിലപാടിന് ഘടകവിരുദ്ധമാണ്.  കേരള നിയമസഭയും സര്‍വകക്ഷിയോഗങ്ങളും  അംഗീകരിച്ച ഡാമിന്റെ ബലക്ഷയവും സുരക്ഷാഭീഷണിയും സംബന്ധിച്ച് വാദങ്ങള്‍ക്ക് എതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ജനങ്ങള്‍ക്കുളള ആശങ്ക അകറ്റുന്നതല്ല. മുല്ലപ്പെരിയാര്‍ ജലവിഭവ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന വിഷയമാണ്.  
ജലവിഭവ വകുപ്പ് മന്ത്രിയുടെ മൗനം ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ ഉണ്ടാക്കിയ സംശയവും ആശങ്കയും ദൂരീകരിക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവന സുരക്ഷാ ഭീഷണി നേരിടുന്ന അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.  
മുല്ലപ്പെരിയാര്‍ ഡാം ബലക്ഷയമുളള സുരക്ഷാ ഭീഷണി നേരിടുന്ന ഡാമാണെന്നുളള കേരളത്തിന്റെ ഉറച്ച നിലപാടിനോടു പിണറായി സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയും ജലവിഭവ
വകുപ്പ് മന്ത്രിയും സംശയത്തിനിടവരാത്തവണ്ണം വ്യക്തമാക്കണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago