സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് കേരളത്തിന്റെ ആദരം
തിരുവനന്തപുരം: ആവേശകരമായ അന്തരീക്ഷത്തില്‍ സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്വീകരണം. സന്തോഷ് ട്രോഫി നേടിയതില്‍ കേരളത്തിന്റെ ആഹ്‌ളാദ പ്രകടനമായി നടന്ന വിജയദിനാഘോഷവും സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ കായിക പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ നടപടികളും സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീമിന്റെ യുവത്വവുമാണ് സന്തോഷ് ട്രോഫി നേടാന്‍ സഹായമായത്. ഒരുപാട് ഇല്ലായ്മകളോട് പൊരുതുന്നവരാണ് താരങ്ങളില്‍ പലരും. എന്നാല്‍ ഫുട്‌ബോളിന്റെ കാര്യത്തില്‍ അവര്‍ക്ക് മികവ് പുലര്‍ത്താനായെന്നും പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടീമംഗങ്ങള്‍ക്കുള്ള ഉപഹാരവും ചെക്കും മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. സര്‍ക്കാരിന്റെ അനുമോദനവും പാരിതോഷികങ്ങളും കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്ന് മറുപടി പ്രസംഗത്തില്‍ കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."