HOME
DETAILS

'ലീഗല്‍ ക്ലിനിക്കുകള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം'

  
backup
April 07 2018 | 01:04 AM

%e0%b4%b2%e0%b5%80%e0%b4%97%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജൂറിസ്ഡിക്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ലീഗല്‍ സര്‍വിസ് ആതോറിറ്റിയുടെ ലീഗല്‍ ക്ലിനിക്കുകള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പാര ലീഗല്‍ വൊളന്റിയര്‍ അജിത പറഞ്ഞു.
അതിയന്നൂര്‍ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ക്ലിനിക്കില്‍ സംസാരിക്കുകയായിരുന്നു അജിത. നെയ്യാറ്റിന്‍കര താലൂക്കിലെ പഞ്ചായത്തുകളിലും വഴുതൂര്‍, നെട്ടുകാല്‍ത്തേരി ജയിലുകളിലും ആശുപത്രികളിലും ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
നിയമ പരിജ്ഞാനം ഇല്ലാത്തവരെയും കോടതി നടപടികള്‍ക്കായി ഇറങ്ങിത്തിരിച്ച് സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകുന്നവരേയും സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലീഗല്‍ സര്‍വിസ് അതോറിറ്റി പ്രവര്‍ത്തിച്ചു വരുന്നത്. നിരന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍ നീണ്ടനാള്‍ കോടതികളില്‍ കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ലീഗല്‍ ക്ലിനിക്കുകളെ സമീപിക്കാവുന്നതാണ്.
പൊതുജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയുളള പരാതികള്‍ പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ ലീഗല്‍ ക്ലിനിക്കുകളിലേക്ക് കൈമാറിയാല്‍ ഉടന്‍ തന്നെ ക്ലിനിക്കിലെ ലീഗല്‍ വൊളന്റിയറും അഡ്വക്കേറ്റും ചേര്‍ന്ന് പരാതി അന്വേഷിച്ച് ഇരുകൂട്ടരെയും വിളിച്ചിരുത്തി പരിഹാരം നിര്‍ദേശിക്കുന്നു. അതില്‍ പരിഹാരം കണ്ടെത്താന്‍ കഴിയാത്തവ ബന്ധപ്പെട്ട കോടതിയിലേക്കോ പൊലിസിലേക്കോ പഞ്ചായത്ത് ഭരണസമിതിയിലേക്കോ കൈമാറുന്നു. സാധാരണക്കാരുടെ ചെറിയ പരാതികള്‍ സാമ്പത്തിക നഷ്ടം ഇല്ലാതെ കാലതാമസം കൂടാതെ പരിഹാരം കാണാന്‍ ലീഗല്‍ ക്ലിനിക്കുകള്‍ക്ക് കഴിയുന്നു. ഈ അവസരം കൂടുതല്‍ പ്ര യോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ തയാറാകേണ്ടതുണ്ട്.
കഴിഞ്ഞദിവസം അതിയന്നൂര്‍ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ക്ലിനിക്കില്‍ പി.എല്‍.വി (പാര ലീഗല്‍ വൊളന്റിയര്‍)അജിതയും അഡ്വ. അജിതകുമാരിയും പങ്കെടുത്ത് നടത്തിയ ലീഗല്‍ ക്ലിനിക്കില്‍ പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  a day ago