ഇടത് സര്‍ക്കാര്‍ സംഘ്പരിവാറിന്റെ ബി ടീമാകരുത്
ഫറോക്ക്: മുസ്‌ലിം സ്ഥാപനങ്ങളോടും ഇാസ്‌ലാം മത പ്രബോധകരോടുമുള്ള നിലപാടില്‍ ഇടത് സര്‍ക്കാര്‍ സംഘ് പരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നതായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യുവജന കൂട്ടായ്മ രാമനാട്ടുകരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമനാട്ടുകര ചെമ്മല്‍ മഹല്ല് ഖാദി ടി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി അംഗം ശാഫി ചാലിയം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് സി.എം സാബിര്‍ നവാസ്, കല്ലട മുഹമ്മദലി സംസാരിച്ചു.
മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കം, മതപ്രബോധകരെ വേട്ടയാടുന്ന പൊലിസ് നടപടി, സര്‍ക്കാരിന്റെ മദ്യനയം എന്നിവക്കെതിരായാണ് യുവജന കൂട്ടായ്മ പൊതുസമ്മേളനം സംഘടിപ്പിച്ചത്. മുസ്‌ലിം യൂത്ത് കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കള്ളിയില്‍ റഫീഖ് അധ്യക്ഷനായി.
മഹ്‌സൂം പുതുക്കുളങ്ങര, ഇഹ്‌സാന്‍, സാദിഖലി വി.കെ എന്നിവര്‍ സമ്മേളന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ഫറോക്ക് മേഖല പ്രസിഡന്റ് മുബശ്ശിര്‍ അസ്‌ലമി സ്വാഗതവും സോളിഡാരിറ്റി ഏരിയ വൈസ് പ്രസിഡന്റ് പി. സലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന റാലിക്ക് റിയാസ് ബക്കര്‍, പി.എം റിയാസ്, എ. അഫ്‌സല്‍, പി. ജില്‍ ഷാജി, അനീസ് രാമനാട്ടുകര, ഷാജിത്ത്,ടി. സജ്‌നാസ് കെ.ടി ഷാഹുല്‍ ഹമീദ്, വി.പി നൗഫല്‍ , പി. നാസര്‍, പി.പി ഹാരിസ്, മുജീബ് റഹ്മാന്‍, പി. ശരീഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."