HOME
DETAILS

പ്രതീക്ഷകള്‍ വാനോളം; മാരാരിക്കുളത്തെ വ്യവസായശാലകള്‍ പുനര്‍ജനി തേടുന്നു

  
backup
June 04 2016 | 00:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0

മണ്ണഞ്ചേരി : പ്രതീക്ഷയുടെ ചിറകിലേറി മാരാരിക്കുളത്തെ വ്യവസായശാലകള്‍. അടഞ്ഞു കിടക്കുന്നതും പ്രവര്‍ത്തനം മന്ദീഭവിച്ചതുമായ നിരവധി വ്യവസായശാലകളാണ് മാരാരിക്കുളത്തുള്ളത്.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്‍പ്പെടുന്നവയും ഇതില്‍പ്പെടും. കെ.എസ്.ഡി.പി, ഓട്ടോകാസറ്റ്, കേരളാസ്പിന്നേഴ്‌സ്, ഹോംകോ തുടങ്ങിയ പൊതുമേഖലയില്‍ നിലകൊള്ളുന്ന വ്യവസായശാലകളും സ്വകാര്യമേഖലയിലെ കൂറ്റന്‍ ഗ്ലാസ് വ്യവസായശാലയായ എക്‌സല്‍ ഗ്ലാസസിലേയും തൊഴിലാളികള്‍ ധനമന്ത്രിയുടെ പ്രഖ്യാപനത്തോടെ തികഞ്ഞ സന്തോഷത്തിലാണ്. കെ.എസ്.ഡി.പിയിലും ഓട്ടോകാസ്റ്റിലും സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നും കേരളാ സ്പിന്നേഴ്‌സില്‍ വരുന്ന ഓണക്കാലത്തോടെ 500 ഓളം പേരെ റിക്രൂട്ട്‌ചെയ്ത് വ്യവസായം വിപുലമാക്കുമെന്നും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കലവൂര്‍ ദേശീയപാതയ്ക്കരുകില്‍ കെ.എസ്.ഡി.പിയില്‍ നിന്നും കൈമാറ്റം ചെയ്തതും യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൈമാറിയ ഭൂമിയിലുമായി ഹോംകോയുടെ പുതിയ പ്ലാന്റും ഉടന്‍ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. ആയിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്തു വന്നിരുന്ന ജില്ലയിലെ ഏറ്റവും വലിയ വ്യവസായശാലയായ എക്‌സല്‍ ഗ്ലാസസ് സോമാനിയ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളാ സ്പിന്നേഴ്‌സ് മാതൃകയില്‍ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് സ്ഥലം എം.എല്‍.എ കൂടിയായ ധനമന്ത്രിയുടെ വാഗ്ദാനം. എക്‌സല്‍ ഗ്ലാസസ് കഴിഞ്ഞ മൂന്നര വര്‍ഷമായി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്ത് 38 കോടി രൂപ മുതല്‍മുടക്കി പണികഴിപ്പിച്ച കെ.എസ്.ഡി.പിയിലെ പുതിയ പ്ലാന്റുകള്‍ ഇപ്പോള്‍ ഗോഡൗണ്‍ ആയി ഉപയോഗിച്ചു വരികയാണ്.
ആരോഗ്യവകുപ്പിന്റെ അടുക്കള എന്ന വിളിപ്പേരില്‍ ആരംഭിച്ച ഈ ഔഷധ നിര്‍മാണശാലയ്ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യത്തിന് ഓര്‍ഡറുകള്‍ നല്‍കാറില്ലെന്ന പരാതിയാണ് നിലനില്‍ക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകളുടെ 20 ശതമാനം ഓര്‍ഡറുകള്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയാല്‍ കമ്പനി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിലയിലാകുമെന്നാണ് കമ്പനി അധികൃതരുടെ അവകാശവാദം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഔഷധങ്ങള്‍ക്ക് മുന്തിയതരം നിലവാരം ഉള്ളതമാണെന്ന് പരിശോധനാ ഫലം വെളിപ്പെടുത്തുന്നു. ഈ സ്ഥാപനത്തില്‍ ഉന്നതനിലവാരം ഉള്ള ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധതരം കുത്തിവെയ്പ്പ് മരുന്നുകളുടെ പ്ലാന്റും നിലവിലുണ്ടെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. രാജ്യത്തിന്റെ വിവധഭാഗങ്ങളിലേക്ക് ഹോമിയോ ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പൊതുമേഖല ഹോമിയോ മരുന്നുല്‍പ്പാദനശാലയാണ് പാതിരപ്പള്ളിയിലെ ഹോംകോ. ഈ സ്ഥാപനത്തിന്റെ വിപുലീകരണത്തിനായാണ് കെ.എസ്.ഡി.പി.യുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥലം കൈമാറ്റം നടത്തിയത്. ഇവിടെ കൂടുതല്‍ ഉല്‍പ്പാദനം നടത്തുവാന്‍ കഴിയുന്ന തരത്തിലുള്ള ഹോമിയോ പ്ലാന്റ് നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നടന്നിരുന്നില്ല.
ഈ കുറവും ഇത്തവണ പരിഹരിക്കുമെന്നാണ് ഐസക്കിന്റെ പ്രഖ്യാപനം. നിലവില്‍ പ്രതിസന്ധിയില്‍ കഴിയുന്ന ഓട്ടോകാസ്റ്റ് റെയില്‍വേ ഏറ്റെടുക്കും എന്ന വിശ്യാസത്തിലായിരുന്നു തൊഴിലാളികളും നാട്ടുകാരും. അതിനായുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ പരിസ്ഥിതിവാദികളുടെ എതിര്‍പ്പും റെയില്‍വേയുടെ നിസഹകരണവും കീറാമുട്ടിയാകുകയായിരുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കനിഞ്ഞാല്‍ സ്ഥാപനം നന്നായി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
അതിനായി ശ്രമിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരിക്കുന്നത്. ജില്ലക്കാരനായ ജി സുധാകരനെ തന്നെ പൊതുമരാരമത്തു വകുപ്പില്‍ മന്ത്രിയായി ലഭിച്ചതിനാല്‍ അതും ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. മന്ത്രിമാരുടെ ഉറപ്പില്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍ പഴയ പ്രതാപത്തിലേക്ക് മാരാരിക്കുളത്തിന് ഉയര്‍ത്ത് എഴുന്നേല്‍ക്കാമെന്ന പ്രതീക്ഷയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  23 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago