ബാറുകള്‍ അടച്ചാലും തുറന്നാലും വ്യാജവാറ്റ് കുറയുന്നില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍
ആലപ്പുഴ: ബാറുകള്‍ അടച്ചാലും തുറന്നാലും വ്യാജവാറ്റുകള്‍ കുറയുന്നില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. വ്യാജവാറ്റ് ഇപ്പോഴും നല്ലരീതിയില്‍ നടക്കുന്നു. ദിവസേന 400-500 ലിറ്റര്‍ കോടയാണ് പിടികൂടുന്നത്. കഴിഞ്ഞവര്‍ഷം മൂന്ന് ലക്ഷം ലിറ്റര്‍ കോടപിടികൂടി.
ഈവര്‍ഷവും ഇത്രയും തന്നെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതൊക്ക നടക്കും.കഴിഞ്ഞ വര്‍ഷം 1.20 ലക്ഷം കേസുകളാണ് എക്‌സൈസ് എടുത്തത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 3000 വാഹനങ്ങള്‍ പിടികൂടിയത്. 38000 അബ്കാരികേസുകള്‍ എടുത്തു. 6200 ലഹരികേസുകളും, 71000പാന്‍മസാലകേസുകളും രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച കമ്മീഷണര്‍ ഉദ്യോസ്ഥരെ വിമര്‍ശിക്കാനും മറന്നില്ല.
ജില്ലയിലെ എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അതൃപ്തി. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേസുകള്‍ എടുക്കുന്നത് ആലപ്പുഴയില്‍ വളരെ കുറവാണ്.
കുറ്റകൃത്യത്തില്‍ ഉള്‍പെടുന്ന വാഹനങ്ങള്‍പിടിക്കുന്ന കേസുകള്‍ വളരെ ചുരുക്കം. മെഡിക്കല്‍ഷോപ്പുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ലഹരി വസ്തുക്കള് കണ്ടെടുക്കുന്നതില്‍ ജില്ലവളരെ പിന്നിലാണ്. കഞ്ചാവ് കഴിഞ്ഞവര്‍ഷം 63 കിലോമാത്രമാണ് പിടികൂടാനായത്. പാലക്കാടും,തിരുവനന്തപുരവും, കണ്ണൂരും ഇതിനേക്കാളും ഇരട്ടി കഞ്ചാവ് പിടികൂടി. 3000 അബ്കാരി കേസുകളെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. ഇത് തൃപ്തികരമല്ല. പത്ത് വര്‍ഷം മുമ്പ് സ്പിരിറ്റ് കേസുകള്‍ക്കെതിരെ സ്‌പെഷ്യല്‍ ഐ.ജിയായി താന്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒട്ടേറേ കേസുകളാണ് പിടിച്ചത്.മാവേലിക്കര, കായംകുളം, നൂറനാട് എന്നിവിടങ്ങളില്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. എന്തുകൊണ്ട് ഇവിടെ നിന്ന് ഇപ്പോള്‍ സ്പിരിറ്റ് കിട്ടുന്നില്ല.
6000 പുകയില കേസുകള്‍ മാത്രം. പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ശക്തപ്പെടുത്തണമെന്നും രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക വഴങ്ങി പ്രവര്‍ത്തിക്കരുതെന്നും കമ്മീഷണര്‍ ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഹോംകോ വാഹനത്തില്‍ മദ്യം കടത്തിയസംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൂര്‍ത്തിയായതിന് ശേഷം കാര്യങ്ങള്‍ പറയാമെന്നും കമ്മീഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."