രാഷ്ട്രീയ പരസ്യ ബില്ലിനെ പിന്തുണച്ച് ഫേസ്ബുക്ക്
വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി ഇടപെടലുമായി ബന്ധപ്പെട്ട് യു.എസ് ഭരണകൂടം മുന്നോട്ടുവച്ച നിയമനിര്‍മാണത്തെ ഫേസ്ബുക്ക് പിന്തുണച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്ന ബില്ലിനാണ് ഫേസ്ബുക്കിന്റെ പച്ചക്കൊടി.രാഷ്ട്രീയ കാംപയിന് പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദേശം. പ്രത്യേക വിഷയബന്ധിതമായി പരസ്യം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കായി പുതിയ വെരിഫിക്കേഷന് പ്രക്രിയയും നിശ്ചയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് നേരിട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബില്ലിന് പിന്തുണ അറിയിച്ചത്. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം യു.എസ് പ്രതിനിധിസഭ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകാനിരിക്കെയാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."