HOME
DETAILS
MAL
മോര്‍ഫിങ് കേസ്: മുഖ്യപ്രതിയില്നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
backup
April 08 2018 | 02:04 AM
വടകര: സദയം സ്റ്റുഡിയോവില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ ബിബീഷിനെ രണ്ടാം ദിവസവും പൊലിസ് ചോദ്യം ചെയ്തു. ഇയാളില്‍നിന്നു നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു. പ്രതിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ക്കായി സ്റ്റുഡിയോവിലെ ഹാര്‍ഡ് ഡിസ്ക് അടുത്ത ദിവസം തന്നെ സിഡാക്കിലേക്ക് അയക്കും.
വര്‍ഷങ്ങളായി ഇയാള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന അനുമാനത്തിലാണ് പൊലിസ് സംഘം. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്തതായും സംശയമുണ്ട്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റുഡിയോ ഉടമകളെയും ചോദ്യം ചെയ്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."