ഗെയ്മിങ്ങില്‍ ഒരുകളി നോക്കാനൊരുങ്ങി ഷവോമി
യുവാക്കളില്‍ മൊബൈല്‍ ഫോണായിരുന്നെങ്കില്‍ കുട്ടികളില്‍ ഗെയ്മിങ് ലാപ്‌ടോപ്പുമായി വിപണി കീഴടക്കാനുള്ള തയാറെടുപ്പിലാണ് ചൈനീസ് കമ്പനിയായ ഷവോമി. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലടക്കം വന്‍ ജനപ്രീതി ലഭിച്ചതാണ് ഷവോമിയെ ഇത്തരമൊരു ഉല്‍പന്നം വിപണിയിലിറക്കാന്‍ പ്രേരിപ്പിച്ചത്.
പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഷവോമി ഗെയ്മിങ് ലാപ്‌ടോപ്പ് വിപണിയിലിറക്കുന്നത്. 15.6 ഇഞ്ച് നീളമുള്ള ഈ ലാപ്‌ടോപ്പിന് 20.9 മി.മീ വീതിയാണുള്ളത്. 6 ജി.ബി വിഡിയോ ശേഖരിക്കാനുള്ള ഇന്റേര്‍ണല്‍ മെമ്മറിയും ലാപ്‌ടോപ്പിലുണ്ടാകും. കൂടാതെ അഞ്ച് നിയന്ത്രണ കീകള്‍, മൂന്ന് വാട്ട്‌സിന്റെ രണ്ട് സ്പീക്കറും ഈ ലാപ്‌ടോപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാല്‍ ചൈനക്ക് പുറമേയുള്ള മറ്റു രാജ്യങ്ങളിലെ വിപണിയില്‍ ഈ ലാപ്‌ടോപ്പ് ഇറക്കുന്നതിനെ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.ചൈനയില്‍ ഏപ്രില്‍ 13ന് പുറത്തിറങ്ങുന്ന ലാപ്‌ടോപ്പിന് 62000 മുതല്‍ 92000 വരെയാണ് വിലവരുന്നത്. ഏതായാലും മൊബൈല്‍ രംഗത്ത് വന്‍കുതിച്ചു ചാട്ടം നടത്തിയ ഷവോമി ഈ രംഗത്തും ശ്രദ്ധേയമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ചൈനയിലെ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് കമ്പനിയായ ഷവോമി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ്. ആദ്യമായി 2011 ഓഗസ്റ്റിലാണ് ഷവോമി മൊബൈല്‍ ഫോണുമായി രംഗത്തെത്തിയത്. പിന്നീട് ആകര്‍ഷണീയമായ ഫീച്ചറുകളും ഘടനകളുമായി വിവിധ തരത്തിലുള്ള ഫോണുകള്‍ ഇറക്കിയ ഷവോമി വന്‍ ജനപ്രീതി നേടുകയും ചെയ്തു.
2014 ലാണ് ഷവോമി തങ്ങളുടെ വിപണി ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ചത്. തുടര്‍ന്ന് 2015ല്‍ ആന്ധ്രാപ്രദേശില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച ഷവോമി ഇന്ത്യയിലെ മൊബൈല്‍ രംഗത്ത് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."