HOME
DETAILS

എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനു സ്റ്റേ: ഉദ്യോഗാര്‍ഥികള്‍ വെട്ടില്‍

  
backup
April 08 2018 | 04:04 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-2

 

തൊടുപുഴ: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട, ജില്ലയിലെ 2000 ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ.
എല്‍ഡി ക്ലാര്‍ക്ക് തമിഴ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയുമായി പീരുമേട് താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. ഇതോടെ ജില്ലയിലെ 2000 ഉദ്യോഗാര്‍ഥികളുടെ ജോലിയെന്ന സ്വപ്നം സ്റ്റേയില്‍ കുടുങ്ങി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
13 ജില്ലകളില്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇടുക്കി ജില്ലയിലെ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്റ്റേയെന്ന കാരണത്താല്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് 2017 ജൂലൈ 29നാണ് പരീക്ഷ നടന്നത്. 2018 ഫെബ്രുവരി ഒന്‍പതിനാണ് പിഎസ്‌സി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍, ഏറ്റവുമവസാനം ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച ജില്ലയില്‍ വെരിഫിക്കേഷന്‍ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരി 28നും മാര്‍ച്ച് ഒന്‍പതിനുമിടയ്ക്കായി പൂര്‍ത്തീകരിച്ചിരുന്നു. ഏപ്രില്‍ രണ്ടിന് എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റ് പുറത്തിറക്കാനും പിഎസ്‌സി തീരുമാനിച്ചിരുന്നു.ഇതിനിടെ ഇടുക്കി ജില്ലയെ മാത്രം മാറ്റിനിര്‍ത്തിയശേഷമാണ് കഴിഞ്ഞ ദിവസം പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങളുടെ പരിശ്രമഫലമായി റാങ്ക് ലിസ്റ്റിലെത്തിയവര്‍ ഇപ്പോള്‍ കടുത്ത നിരാശയിലാണ്. പിഎസ്‌സി സ്റ്റേ നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 months ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 months ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  2 months ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  2 months ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  2 months ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  2 months ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  2 months ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago