ചോക്ലേറ്റ് പാക്കറ്റിലെ തട്ടിപ്പ്: ബാലാവകാശ കമ്മിഷന് കേസെടുത്തു
കൊച്ചി: കുട്ടികള്‍ കഴിക്കുന്ന ചോക്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീ പാക്ക് ചെയ്ത് വീണ്ടും വിപണിയിലെത്തിച്ച സംഭവത്തില്‍ ബാലവകാശ കമ്മിഷന് സ്വമേധയാ കേസ് എടുത്തു.
കമ്മിഷന് അംഗം ഇന്ന് നെട്ടൂരിലുള്ള ഗോഡൗണിലെത്തി പരിശോധന നടത്തും. നെട്ടൂര്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വര്‍ എന്ന ഗോഡൗണിലാണ് കഴിഞ്ഞദിവസം കാലാവധി കഴിഞ്ഞ നിരവധി ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്.ആറു വര്‍ഷമായി തമിഴ്നാട് സ്വദേശികള്‍ വാടകയ്ക്ക് എടുത്ത് ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു. പല കമ്പനികളുടേയും ഉല്‍പ്പന്നങ്ങളായ ചോക്ലേറ്റ്, ആട്ട, മൈദ, മില്‍ക്കോസ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്ന് വിതരണം നടത്തുന്നത്. പല ഉല്‍പ്പന്നങ്ങളും ചരക്കായി എത്തിച്ചു പാക്ക് ചെയ്ത് വിതരണം ചെയ്യുകയാണ് പതിവ്.ഇതിനിടയില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ തിരിച്ചു ഗോഡൗണിലെത്തിച്ചു.
വീണ്ടും പുതിയ പാക്കറ്റില്‍ നിറച്ചു വീണ്ടും വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ അധ്യക്ഷ സുനില സി. ബി യുടെനേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തെത്തി പാക്കിങ് നിര്‍ത്തിവെപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."