കാലിഫോര്‍ണിയയില്‍ ഇന്ത്യക്കാരന് മരിച്ചത് ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം
ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയില്‍ പ്രൊഫസറെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ഇന്ത്യക്കാരന് മൈനാക് സര്‍കാര്‍ (38) കാംപസിലെത്തിയത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം. 3,200 കി.മി അകലെയുള്ള മിനെസോട്ടയിലെ വീട്ടിലാണ് സര്‍കാറിന്റെ ഭാര്യ ആഷ്്ലി ഹെറിന് ഹസ്തി (31) തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം നടത്തിയ ശേഷം 2000 മൈല്‍ വാഹനം ഓടിച്ചാണ് ഇയാള്‍ പ്രൊഫസറെ ലക്ഷ്യംവച്ച് കാംപസിലെത്തിയത്. മറ്റൊരു പ്രൊഫസറെയും ഇയാള്‍ ലക്ഷ്യംവച്ചിരുന്നെങ്കിലും ഇയാള്‍ സംഭവസമയം കാംപസിലുണ്ടായിരുന്നില്ല. മൈനാകിന്റെ കൈയില്‍ നിന്ന് ഇവരുടെ പേരുകളടങ്ങിയ കുറിപ്പ് പൊലിസിനു ലഭിച്ചു. ഇതില്‍ കൊല്ലപ്പെട്ട ആഷ്ലിയുടെയും പ്രൊഫസര്‍മാരുടെയും പേരുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. എന്‍ജിനിയറിങ് പ്രൊഫസറായ വില്യം ക്ലുങ് (39) ആണ് വെടിയേറ്റ് മരിച്ചത്.
ആഷ്ലിയും സര്‍ക്കാരും വിവാഹിതരായ സര്‍ട്ടിഫിക്കറ്റ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. 2011 ലാണ് മിനിസോട്ടയില്‍ ഇവരുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ഇവര്‍ ദമ്പതികളായിരുന്നുവെന്ന് അയല്വാസികള്ക്കറിയില്ലായിരുന്നു. ആഷ്ലിയുടെ ഫേസ്ബുക്ക് പേജില്‍ 2011 നു ശേഷം പോസ്റ്റുകളൊന്നും ചെയ്തിരുന്നില്ല. മെയ് മാസം വരെ പേജ് ലോഗിന്‍ ചെയ്തിട്ടുണ്ട്. പ്രൊഫസറെ വധിച്ചതിനു ശേഷം സ്വയം നിറയൊഴിച്ചാണ് സര്‍കാര്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."