വാഹനങ്ങളുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഡ്രൈവര്‍ തസ്തിക അനുവദിക്കണം: കെ.ജി.ഡി.എ
കണ്ണൂര്‍: കേരള ഡ്രൈവേഴ്സ് അസോസിയേഷന് (കെ.ജി.ഡി.എ) ജില്ലാ സമ്മേളനം കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പവിത്രന് പൊരുന്നന്‍ അധ്യക്ഷനായി. എന്‍. കൃഷ്ണന്‍കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. നാരായണന്, എന്‍.പി ഷനിജ്, കെ.പി സദാനന്ദന്, കെ.കെ സന്തോഷ്, പി.സി റഫീഖ്, പി. വിനില്‍ കുമാര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.കെ ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. സിദ്ധാര്ഥന് നന്ദിയും പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങളുള്ള ഓഫിസുകളില്‍ ഡ്രൈവര്‍ തസ്തിക അനുവദിക്കുക, വാഹന ദുരുപയോഗം തടയുക, രണ്ട് ശതമാനം ഡി.എ കുടിശ്ശിക അനുവദിക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, യൂനിഫോം പരിഷ്കരണത്തിലെ അപാകത പരിഷ്കരിക്കുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി പവിത്രന് പെരുന്നോന്‍ (പ്രസിഡന്റ്), പി.കെ ബിജു (സെക്രട്ടറി), കെ. ബിജു (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."