പൂടൂര്‍ റോഡില്‍ വൈദ്യുതി തടസങ്ങള്‍ തുടര്‍ക്കഥയാവുന്നു
പിരായിരി: പാലക്കാട് പെരിങ്ങോട്ടുകുര്‍ശ്ശി റൂട്ടിലെ പിരായിരി - പൂടൂര്‍ റോഡിലും വലിയ ചരക്കു വാഹനങ്ങള്‍ കടന്നുപോവുന്നത് വൈദ്യൂതി മുടക്കത്തിനും ഗതാഗതക്കുരുക്കിനും കാരണമാവുന്നു. പിരായിരി ചുങ്കം മുതല്‍ വാവുള്ളിയില്‍ വരെയുള്ള ഭാഗത്ത് റോഡു നവീകരണം നടത്തിയെങ്കിലും റോഡരികിലെ ഉണക്കമരങ്ങളും വാഹനയാത്രക്കു ഭീഷണിയാവുകയാണ്.
പിരായിരി ചുങ്കം മുതല്‍ തരവത്ത് പടി വരെയുള്ള ഭാഗത്താണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളിലെ നിരവധി കൊമ്പുകള്‍ റോഡിലേക്ക് ചാഞ്ഞ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. രണ്ടുവര്‍ഷം മുമ്പ് തരവത്ത്പ്പടിയില്‍ മരത്തിന്‍രെ കൊമ്പുവീണ് വിദ്യാര്‍ഥി മരിച്ചിരുന്നു. പിരായിരി വഴി ചരക്കുവാഹനങ്ങളും കണ്ടയിനറുകളും പോവുന്നതു മൂലം വൈദ്യുത തടസം പതിവാവുകയാണ്.
കഴിഞ്ഞ ദിവസം രാത്രി എല്‍.ജി കമ്പനിയിലേക്ക് വന്ന കണ്ടയിനറുകള്‍ മരത്തിന്റെ കൊമ്പിലിടിച്ച് വൈദ്യുതി ബന്ധം തകരാറിലായിരുന്നു.
മണിക്കൂറുകള്‍ക്കുശേഷമാണ് വെണ്ണക്കരം സബ് സ്റ്റേഷനു കീഴിലുള്ള സ്‌ക്വാഡ് എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
സാധാരണഗതിയില്‍ ഒന്നോ രണ്ടോ കണ്ടയിനറുകള്‍ മാത്രമാണ് പോവുന്നതെങ്കിലും ഇത്തവണ അഞ്ചു വലിയ കണ്ടിയിനറുകള്‍ എല്‍.ജി ലേക്കള്ള ലോഡുമായി എത്തിയത്.
റോഡിനു കുറുകെയുള്ള വൈദ്യുതി ലൈന്‍ പകല്‍ സമയത്തു കാണുമെങ്കിലും രാത്രി ഇതു കാണാത്തതാണ് ഡ്രൈവര്‍മാര്‍ക്കും വിനയാവുന്നത്.
പിരായിരി മുതല്‍ കൊടുന്തിരപ്പുള്ളി വരെ മിക്കയിടത്തും തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമാണ്. മാത്രമല്ല ചിലയിടങ്ങളില്‍ വലിയ വാഹനങ്ങള്‍ തട്ടി മെര്‍ക്കുറി ലൈറ്റുകള്‍ അടിക്കടി പ്രവര്‍ത്തനരഹിതമാവുന്നതുമൂലം പാരലല്‍ ആയിട്ടുള്ളത്.
പകല്‍ സമയത്ത് ഇത്തരം വലിയ വാഹനങ്ങള്‍ വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യുതി ലൈന്‍ തട്ടാതെ കടത്തിവിടുമെങ്കിലും രാത്രികാലത്ത് വരുന്ന വാഹനങ്ങളെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്.
വാഹനത്തിരക്കു കുറവായതിനാല്‍ ചരക്കുവാഹനങ്ങളും കണ്ടയിനറുകളും പിരായിരി പൂടുര്‍ തെരഞ്ഞെടുക്കുന്നത്.
റോഡിനിരുവശത്തുമുള്ള മരത്തില്‍ നിരവധി വലിയ കൊമ്പുകള്‍ ഇനിയും റോഡിലേക്ക് വീഴാറായ നിലയിലാണ്. എന്നാല്‍ ഇത് വെട്ടുമോയെന്ന കാര്യത്തില്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കാത്തത് നിരവധി അപകടങ്ങള്‍ക്കും കാരണമാവുന്നു.
പിരായിരി പൂടുര്‍ റോഡില്‍ മരങ്ങളിലെ അപകടകമായ കൊമ്പുകള്‍ നീക്കം ചെയ്യുകയും വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തി ഉയര്‍ത്തിക്കെട്ടി വാഹനങ്ങള്‍ക്ക് പോവുമ്പോഴുണ്ടാവുന്ന തടസങ്ങളും അപകടങ്ങളൊഴിവാക്കാന്‍ ഭരണസമിതി നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."