HOME
DETAILS
MAL
നോക്കുകൂലി വിവാദം: തുക തിരികെ നല്കി, നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂനിയന്‍
backup
April 09 2018 | 07:04 AM
തിരുവനന്തപുരം: നടന് സുധീര്‍ കരമനയോട് നോക്കകൂലി വാങ്ങിയ സംഭവത്തില്‍ തുക തിരികെ നല്കി ചുമട്ടു തൊഴിലാളി യൂനിയന്‍ ഖേദം പ്രകടിപ്പിച്ചു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ തിരിച്ചു നല്‍കിയതായും സുധീര്‍ കരമന അറിയിച്ചു. സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് സുധീര്‍ കരമന പറഞ്ഞു.
തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യുനിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന് പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെന്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."