ബി.ജെ.പി ചിന്താഗതി ദലിതുകള്‍ക്കും ഗോത്രങ്ങള്ക്കുമെതിര്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ചിന്താഗതി ദലിതുകള്‍ക്കും ഗോത്രങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ പുറത്താവുമെന്നും രാഹുല്‍ പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊപ്പമാണ്. കോണ്‍ഗ്രസ് ബി.ജെ.പിയെ തകര്‍ക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.
ദലിതുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം ഇന്ന് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ഉപവാസത്തില്‍ മറ്റു നേതാക്കളോടൊപ്പം സമരത്തിലിരുന്ന രാഹുല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ദലിതുകളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."