പുതിയ സിം കാര്‍ഡ്; ഇന്നു മുതല്‍ നാഷനല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധം
ജിദ്ദ: പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി.
പുതിയ നിബന്ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ സിം കാര്‍ഡുകളും നാഷനല്‍ അഡ്രസുമായി ബന്ധിപ്പിക്കണം. ഇക്കാര്യം അറിയിച്ച് മൊബൈല്‍ കമ്പനികള്‍ സന്ദേശം അയച്ചു തുടങ്ങി.
വ്യക്തികള്‍ക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ അഡ്രസും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ളതാണ് നാഷനല്‍ അഡ്രസ് സംവിധാനം.
കെട്ടിടത്തിന്റെ നാലക്ക നമ്പറും മാപ്പില്‍ കാണുന്ന ലൊക്കേഷനും ഉറപ്പുവരുത്തിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിന്റെ റഫറന്‍സ് നമ്പര്‍ മൊബൈല്‍ വഴി ലഭിക്കും.
ലാന്‍ഡ്ലൈന്‍ സ്ഥാപിക്കുന്നതിനും നാഷനല്‍ അഡ്രസ് നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കും ഈ മാസം 13 മുതല്‍ നാഷനല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."