HOME
DETAILS
MAL
ഹൂതി ആക്രമണത്തില്‍ സുദാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
backup
April 09 2018 | 18:04 PM
റിയാദ്: വടക്കുപടിഞ്ഞാറന്‍ യമനില്‍ ഹൂതി ആക്രമണത്തില്‍ സുദാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യമന്‍ സൈനിക വൃത്തങ്ങളും ഹൂതി അംഗീകൃത വാര്‍ത്താ ചാനലുമാണ് സംഭവം പുറത്തുവിട്ടത്. 2015നു ശേഷം രാജ്യത്ത് ഇത്രയധികം സുദാന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമായാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
ഡസന്‍ കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായും കവചിത വാഹനങ്ങള്‍ തകര്‍ത്തതായും ഹൂതി നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനല്‍ അറിയിച്ചു. ശക്തമായ സ്ഫോടക വസ്തുക്കളാണ് ഹൂതി വിമതര്‍ സുദാന്‍ സൈനികര്‍ക്ക് നേരെ പ്രയോഗിച്ചത്. ഹജ്ജാഹ് പ്രവിശ്യക്കു സമീപം മൊസാരി മേഖലയിലായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."