HOME
DETAILS
MAL
പി.എന്‍.ബി തട്ടിപ്പ്: അന്വേഷണ മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് സുപ്രിം കോടതി
backup
April 09 2018 | 19:04 PM
ന്യൂഡല്‍ഹി: പി.എന്‍.ബി കേസില്‍ മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് സുപ്രിം കോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി തള്ളിയ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് ഇതിനകം സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് , ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."