HOME
DETAILS
MAL
ഗീതാനന്ദന്റെ അറസ്റ്റ് അപലപനീയം: ഏകത പരിഷത്
backup
April 09 2018 | 21:04 PM
കൊച്ചി: ആദിവാസി- ദലിത് വിഭാഗം ഉന്നയിക്കുന്ന സാമൂഹികരാഷ്ട്രീയത്തിന്റെ പ്രസക്തിയും ആവശ്യകതയും മനസിലാക്കാതെ ഹര്‍ത്താല്‍ ദിനത്തില്‍ ഗീതാനന്ദന് ഉള്‍പ്പെടെ നിരവധി സാമൂഹികരാഷ്ട്രീയപ്രവര്ത്തകരെ അകാരണമായി അറസ്റ്റ് ചെയ്തത് അപലപനീയമാണെന്ന് ഏകത പരിഷത് സംസ്ഥാന പ്രസിഡന്റ് ജോണ്‍ സാമുവല്‍ അറിയിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദ് സ്ഥിരം സമരായുധമാക്കിയിട്ടുള്ള സര്‍ക്കാര്‍തന്നെ അറസ്റ്റിന് നേതൃത്വം നല്‍കുന്നുവെന്നതും പ്രതിഷേധാര്‍ഹമാണ്.
ഇത്തരം പ്രസ്ഥാനങ്ങളെ മാവോയിസ്റ്റ് ഭീകരവാദികളാക്കുന്ന സമീപനം ശരിയല്ല. ഏകത പരിഷത് സ്ഥാപകന്‍ ഡോ .പി.വി രാജഗോപാല്‍ നാളെ ഭോപ്പാലില്‍ നടത്താന്‍ നിശ്ചയിച്ച ഉപവാസ സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയിലും ഏകത പരിഷത് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."