HOME
DETAILS

മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം: സംസ്ഥാനതല സമാപനം മെയ് 31 ന്

  
backup
April 10 2018 | 01:04 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%b5%e0%b4%be%e0%b4%b0

 

 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മേയ് 31ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുമെന്ന് സഹകരണടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ ആലോചിക്കുന്നതിനായി സെക്രട്ടേറിയറ്റ് അനക്‌സ് ഹാളില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഷികത്തിന്റെ ഭാഗമായി മേയ് 24 മുതല്‍ 31 വരെ കനകക്കുന്നില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ ഉല്‍പ്പന്ന പ്രദര്‍ശനവിപണന മേള നടക്കും.
സംസ്ഥാനത്തെ നാടന്‍ ഭക്ഷണങ്ങളുടെ കലവറ തുറക്കുന്ന വിപുലമായ ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. സാംസ്‌കാരികവകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഏഴുദിവസങ്ങളിലായി സാംസ്‌കാരികകലാപരിപാടികള്‍ അരങ്ങേറും.
കുടുംബശ്രീ, വനംവകുപ്പ്, കയര്‍, മത്സ്യഫെഡ്, വ്യവസായ വകുപ്പ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., അനെര്‍ട്ട്, സിവില്‍ സപ്ലൈസ്, ആര്‍ട്ടിസാന്‍സ് കോര്‍പറേഷന്‍, ഹാന്റിക്രാഫ്റ്റ്‌സ്, ഖാദി, വനിത വികസനകോര്‍പറേഷന്‍, ബുക്ക് മാര്‍ക്ക്, ടൂറിസം, സഹകരണ സംഘങ്ങള്‍, വാസ്തുവിദ്യ ഗുരുകുലം, ലളിതകല അക്കാദമി, ഹരിതകേരളം മിഷന്‍, ഐ.റ്റി. വകുപ്പ്, പിന്നാക്ക വികസന കോര്‍പറേഷന്‍, എസ്.സി എസ്.ടി വകുപ്പിന്റെ സ്വാശ്രയസഹകരണ സംഘങ്ങള്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്.പി.സി.എസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെയടക്കം 80 ലധികം സ്റ്റാളുകള്‍ മേളയിലുണ്ടാകും.
പരിപാടികളുടെ മുഖ്യസംഘാടന ചുമതല ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്.
വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 18ന് കണ്ണൂരിലാണ് നടക്കുക. ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മേയ് 18ന് കഴക്കൂട്ടത്ത് നടക്കും.
ജില്ലാതല പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വിപുലമായ സംഘാടകസമിതി യോഗം ചേരും.
മേയര്‍ വി.കെ പ്രശാന്ത്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി സുഭാഷ്,
പഞ്ചായത്ത് ഡയരക്ടര്‍ പി. മേരിക്കുട്ടി, ടൂറിസം അഡീഷനല്‍ ഡയരക്ടര്‍ ജാഫര്‍ മാലിക്, സഹകരണ രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ. ഹഖ്, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ കെ.ഒ ജോര്‍ജ്, ശുചിത്വമിഷന്‍ ഡയറക്ടര്‍ എല്‍.പി. ചിത്തര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത,
വ്യവസായ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ കെ.ആര്‍ കൃഷ്ണകുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, ഹരിതകേരളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ഇന്ദു, ടൂറിസം അഡീഷണല്‍ സെക്രട്ടറി ബി. മനു, അഡീഷണല്‍ ഡി.പി.ഐ. ജെസി ജോസഫ്, സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയരക്ടര്‍ നിഷാന്തി, ലൈബ്രറി കൗണ്‍സില്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ കെ.പി സതീഷ് കുമാര്‍, ഡെപ്യൂട്ടി സ്‌റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ ആര്‍. അനില്‍കുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  17 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago