ശീതയുദ്ധ മനോഭാവം അവസാനിപ്പിക്കുന്നതാണു നല്ലത്; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിങ്: ശീതയുദ്ധ മനോഭാവം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നേരിട്ടാണ് അമേരിക്കയുടെ വ്യാപാരയുദ്ധത്തിനെതിരേ രൂക്ഷമായ വിമര്ശനമെയ്തത്. ഏഷ്യന്‍ ഡാവോസ് സാമ്പത്തിക ഫോറമെന്ന പേരില്‍ അറിയപ്പെടുന്ന ബോവോ ഫോറം ഫോര്‍ ഏഷ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് ജിന്‍പിങ് സ്വരം കടുപ്പിച്ചത്.
കാര്‍ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ജിന്‍പിങ് അറിയിച്ചു. ചൈനയില്‍ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികള്‍ക്ക് ആവശ്യമായ കടമ്പകള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തെ ജിന്‍പിങ് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
''മുന്നോട്ടു പോകണോ, പിന്നോട്ടു പോകണോ, തുറന്ന മനസ് കാണിക്കണോ അടച്ചിട്ട മനോഗതി വേണോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ മനുഷ്യസമൂഹത്തിനു മുന്പില് അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുമാണ് എന്തു വേണമെന്ന് തിരഞ്ഞെടുക്കേണ്ടത്. സമാധാനത്തിനും സഹകരണത്തിനുമുള്ള പ്രവണത ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ലോകത്തില്‍ ശീതയുദ്ധ കാലത്തെ മനോഗതിയും ഇടുങ്ങിയ ചിന്താഗതിയും കാലഹരണപ്പെട്ടിരിക്കുകയാണ്.''-കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ചൈനീസ്-വിദേശ നിക്ഷേപകരെ അഭിസംബോധന ചെയ്ത് ജിന്‍പിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."