ദലിത് വേട്ടയ്‌ക്കെതിരേ സി.പി.എം പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
കൊല്ലം: ദലിത്‌വേട്ടക്കെതിരേ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയതിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ദലിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുളള നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ, ഭരണഘടനാപരമായ നിയമാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യവ്യാപകമായി നടക്കുന്ന ദലിത് പ്രക്ഷോഭണത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെയും ഇതര സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടങ്ങളുടെയും നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ആരംഭിച്ച ധര്‍ണാസമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കാപ്പെക്‌സ് ചെയര്‍മാനുമായ എസ്. സുദേവന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എം.പി, പി. രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്. ജയമോഹന്‍, ജോര്‍ജ്ജ് മാത്യു, പി.എ. എബ്രഹാം, എം. ശിവശങ്കരപ്പിളള, എം. നൗഷാദ് എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാന
സെക്രട്ടറി എന്‍. പത്മലോചനന്‍, കെ. തുളസീധരന്‍ കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇക്ബാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."