ഞവര നെല്‍കൃഷിയില്‍ നൂറുമേനിയുമായി പ്രവാസി മലയാളി
കൂത്താട്ടുകുളം: ഇലഞ്ഞിയില്‍ പ്രവാസി മലയാളി നടത്തിയ ഞവര നെല്‍കൃഷിക്ക് നൂറുമേനി വിളവ്. പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സോജന്‍ തെക്കുംപുറം നടത്തിയ ഞവരനെല്‍ കൃഷിയാണ് വിളവു കൊണ്ട് നാടിന് അഭിമാനമായി മാറിയത്.
വളരെയേറെ ഔഷധ ഗുണങ്ങളുള്ള ഈ ഇനം നെല്‍കൃഷി പഴയകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ സുലഭമായിരുന്നു. നാട്ടില്‍ അന്യം നിന്നുപോയ ഈ ഓഷധ നെല്ലിന്റെ വിത്ത് തേടിപ്പിടിക്കുക എന്നത് ശ്രമകരമായിരുന്നുവെന്ന് സോജന്‍ തെക്കുംപുറം പറഞ്ഞു. നെല്ല് താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് വിത്തായി നല്‍കാനാണ് ലക്ഷ്യം. ഞവര നെല്‍കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുവാറ്റുപുഴ ഡിവൈ.എസ്.പി കെ ബിജുമോന്‍ നിര്‍വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ ജെര്‍സണ്‍ ,ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പിള്ളില്‍, സോജന്‍ തെക്കും പുറം, മുത്തലപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി ജോസഫ്, കൃഷി ഓഫിസര്‍ അശ്വതി, കൃഷി അസിസ്റ്റന്റ് ദിവ്യ, പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."