ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്
ചങ്ങനാശേരി: സംസ്ഥാനത്ത് വിപണിയില്‍ എത്തുന്ന എല്ലാവിധ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു.
മിക്ക കടകളിലും ഇപ്പോഴും കാലാവധി കഴിഞ്ഞ പാക്കറ്റ് പലഹാരങ്ങളും മറ്റും വില്‍പന നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇത്തരം കച്ചവടം യഥേഷ്ടം നടക്കുന്നതെന്ന് സൊസൈറ്റി കുറ്റപ്പെടുത്തി. വഴിയോര കച്ചവട സ്ഥലങ്ങളില്‍ വില്‍പന നടത്തുന്ന എണ്ണ പലഹാരങ്ങള്‍ ചൂടോടെ ലഭിക്കുന്നുണ്ടെങ്കിലും ഇവര്‍ ഉപയോഗിക്കുന്ന എണ്ണയുടെ കാലപ്പഴക്കം എത്രയെന്ന് പറയാന്‍ കഴിയില്ല.
ഇത്തരം എണ്ണയില്‍ പൊരിച്ചെടുക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചാല്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാകുമെന്നുള്ള കാര്യം അറിയാവുന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു. 2015 ല്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാനിയമം ഇതുവരെ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. 2018 ലെങ്കിലും നിയമം പാസാക്കണമെന്ന് കേന്ദ്രത്തോടും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. വിമല്‍ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. റൂബിള്‍രാജ്, ജോസുകുട്ടി നെടുമുടി, അഡ്വ. റോയി തോമസ്, അഡ്വ. തോമസ് ആന്റണി, പി.എസ്.ശശിധരന്‍, ബിജു മാത്യു, പി.എസ്. റഹിം, മാത്യു ജോസഫ്, ആന്റണി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."