ഹയര്‍ സെക്കന്‍ഡറിയെ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: വി.കെ ശ്രീകണ്ഠന്‍
പാലക്കാട്: ഉന്നത നിലവാരം പുലര്‍ത്തുന്ന ഹയര്‍ സെക്കന്‍ഡറിയെ ഡി.പി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
ഒരു പഠനവും നടത്താതെ ഹയര്‍ സെക്കന്‍ഡറിയെ ഹൈസ്‌കൂളിനോട് ചേര്‍ക്കാനുള്ള നീക്കം അപലനീയമാണെന്നും ഇതിനെതിരെ വലതു പക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഫെഡറേഷനായ എഫ്.എച്ച്.എസ്.റ്റി.എ. യുടെ ആഭിമുഖ്യത്തില്‍ പാലക്കാട് നടത്തിയ മൂല്യ നിര്‍ണയ ക്യാംപ് ബഹിഷ്‌കരണവും കലക്ടറേറ്റ് മാര്‍ച്ചും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ ആര്‍. രാജീവന്‍ അധ്യക്ഷനായി.
എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എ.സ്.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി എന്‍.പ്രതാപന്‍, കെ.എച്ച്.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലീം, എഫ്.എച്ച്.എസ്.ടി.എ. ജില്ലാ ചെയര്‍മാന്‍ സി.എസ്. രാജേഷ്,കണ്‍വീനര്‍ വി.വിനോദ്,ഫഹദ്, ഭാസ്‌ക്കരന്‍,സുഭാഷിണി, ബബിത,സാജിദ്, ഗിരിജ,സഹജന്‍, ബാബുരാജ്, സ്വാമിനാഥന്‍,ടെന്നിസണ്‍ ഹെര്‍മ്മോണ്‍,ടി.എന്‍.മുരളി, എന്നിവര്‍ പ്രസംഗിച്ചു. പി.എം.ജി.സ്‌കൂളില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനുമുമ്പില്‍ സമാപിച്ചു. ജില്ലയിലെ 7 ക്യാംപുകളിലെ 76 ശതമാനം അധ്യാപകരും മൂല്യ നിര്‍ണയം ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."